Categories: NEWS

ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്; പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച പിണറായി സർക്കാരിനെ ജനം പുറത്താക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ബിജെപിക്കൊപ്പം അണിനിരത്തി തെരഞ്ഞെടുപ്പ് വിജയം നേടുമെന്നും ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

ഇടതു വലതുമുന്നണികളുടെ നുണപ്രചാരണങ്ങൾ തുറന്നു കാട്ടണം. മാറിമാറി കേരളം ഭരിച്ച പാർട്ടികൾ ജനങ്ങളെ സമ്പൂർണ്ണമായി പറ്റിച്ചു. പ്രീണന രാഷ്ട്രീയം മാത്രമാണ് ഇരുമുന്നണികളും മുന്നോട്ട് വെയ്ക്കുന്നത്. എറണാകുളത്തെ ക്രൈസ്തവ മാനേജ്മന്റ് സ്കൂളിൽ ഹിജാബിന്റെ പേരിൽ എസ് ഡി പി ഐ അനാവശ്യമായി പ്രശ്നം സൃഷ്ടിച്ചപ്പോൾ പ്രതികരിച്ചത് ബി ജെ പി മാത്രമാണന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിച്ചേർത്തു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ.സജീവ്, സജിനി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:  ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് കുമാർ, അനൂപ് ആന്റണി, വി.കെ. സജീവ്, സജിനി നമ്പ്യാർ സമീപം.

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 day ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

1 day ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

1 day ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

2 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

2 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

2 weeks ago