വിജയിച്ച എൻട്രികൾക്ക് ക്യാഷ് പ്രൈസുകൾ, അംഗീകാരങ്ങൾ, ഉപാധികളോടെയുള്ള ജോലി ഓഫറുകൾ എന്നിവ ലഭിച്ചു
തിരുവനന്തപുരം, ഒക്ടോബർ 15, 2025: പ്രമുഖ എ ഐ , ടെക്‌നോളജി ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി സംഘടിപ്പിച്ച ആഗോള ഹാക്കത്തോണിന്റെ അഞ്ചാം പതിപ്പായ ഡീകോഡ് 2025 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ, യു എസ്, യു കെ, മെക്സിക്കോ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കായി സംഘടിപ്പിച്ച ഡീക്കോഡിൽ 2,900-ലധികം കോളേജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നുമായി 6,600-ലധികം ടീമുകളിലായി 25,000 പേർ പങ്കെടുത്തു. 2,600 നൂതന ആശയങ്ങൾ സമർപ്പിക്കപ്പെട്ട മത്സരങ്ങളിൽ പങ്കെടുത്ത ഓരോ രാജ്യത്തിൽ നിന്നുമുള്ള വിജയികളെ കണ്ടെത്തുകയും, അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ഒരു ആഗോള വിജയിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
“ലോകത്തിന് ഉപകാരപ്രദമാക്കുന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ള മികവ് ഡീകോഡിൽ കാണാനായി. ഡാറ്റ, ജെൻ എ ഐ, ഭാവിയുടെ സാങ്കേതികവിദ്യകൾ എന്നിവ അധിഷ്ഠിതമാക്കി ഐടി മേഖലയ്ക്കും സമൂഹത്തിനും ഉപകാരപ്രദമാകുന്ന വിധത്തിൽ പ്രോട്ടോടൈപ്പുകൾക്കപ്പുറം പോയി ഉത്തരവാദിത്തത്തോടെയുള്ളതും, സുരക്ഷിതമായതുമായ സൊല്യൂഷനലുകൾ നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയാണ് ഇവിടെ ഞങ്ങൾ. ഈ വിദ്യാർത്ഥികൾക്ക് ആവശ്യമായ ദിശാബോധം സൃഷ്ടിക്കാനും, അവരെ ആഗോള സമൂഹവുമായി ബന്ധിപ്പിക്കാനും അവരുടെ നൂതന പദ്ധതികളിൽ ഏറ്റവും മികച്ചത് കണ്ടെത്തുന്നതിനും കഴിഞ്ഞു എന്നത് ഞങ്ങളിൽ ആവേശം ജനിപ്പിക്കുന്നു,” യുഎസ് ടി ചീഫ് ടെക്നോളജി ഓഫീസർ നിരഞ്ജൻ രാംസുന്ദർ പറഞ്ഞു.
തിരുവനന്തപുരം കോളേജ് ഒഫ് എഞ്ചിനീയറിങ്ങിൽ നിന്നുള്ള ‘പുലിമട’ ടീമിലെ അംഗങ്ങളായ അശ്വിൻ പവിത്രൻ, ലിന്റോ ജോമോൻ, എൽസ്റ്റൺ സാവിയോ, അഹരോൺ മാത്യൂസ് എന്നിവരെ ഇന്ത്യയിലെ വിജയികളായി പ്രഖ്യാപിച്ചു. ഡാറ്റാബേസ് ടീമംഗങ്ങളായ ജൂൺ ക്വാൻ ചിൻ, യോങ് ജിയാങ് വൂൺ എന്നിവർ മലേഷ്യയിൽ നിന്നുള്ള വിജയികളായപ്പോൾ, സേഫ്‌വാക്ക് എ ഐ ടീമിലെ ക്രിസ് കാകോളിസ്, നഥാനിയേൽ ഫിഷർ, സ്വീയറ്റ് ലാറ്റ്‌വിക്ക്, മാരിയോസ് വൊവിഡേസ് എന്നിവർ യു കെ യിൽ നിന്നുള്ള വിജയികളായി. ജാക്ക ടീം അംഗങ്ങളായ ആന്ദ്രേ മാർട്ടിനെസ് ആൽമസാൻ, ജോസ്‌വേ ടാപ്പിയ, എമിലിയോ മാർട്ടിനെസ്, ഡിയേഗോ ആരെക്കിഗാ എന്നിവരെ മലേഷ്യയിൽ നിന്നുള്ള വിജയികളായി തിരഞ്ഞെടുത്തു. ന്യൂറൽ നാവിഗേറ്റേഴ്‌സ് ടീമിലെ നാഗുർ ഷെരീഫ് ഷെയ്ഖ് (ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി) , വന്ദന രാജ്പാൽ (സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ന്യൂ ജേഴ്‌സി) എന്നിവരെ യു എസിൽ നിന്നുള്ള വിജയികളായി പ്രഖ്യാപിച്ചു.
ഓരോ മേഖലയിൽ നിന്നുമുള്ള വിജയികൾ ഗ്രാൻഡ് ജൂറിക്ക് മുമ്പാകെ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. ഇതേത്തുടർന്ന് യുഎസിൽ നിന്നുള്ള ന്യൂറൽ നാവിഗേറ്റേഴ്‌സ് ടീമിന്റെ എൻട്രിയായ പ്രിസം: പ്രെഡിക്റ്റീവ് ആൻഡ് റിപ്പോർട്ടിംഗ് ഇൻസൈറ്റ്‌സ് വിത്ത് സയൻസ് ആൻഡ് മോഡൽസിനെ ആഗോള വിജയിയായി തിരഞ്ഞെടുത്തു. ഒക്ടോബർ 16 ന് തിരുവനന്തപുരത്ത് നടക്കുന്ന യുഎസ് ടി യുടെ ഡി3 കോൺഫറൻസിൽ ന്യൂറൽ നാവിഗേറ്റേഴ്‌സ് തങ്ങളുടെ പ്രോജക്റ്റ് അവതരിപ്പിക്കും. ആഗോളതലത്തിൽ വിജയിയായി പ്രഖ്യാപിച്ച ടീമിന് 10,000 യുഎസ് ഡോളറും പ്രാദേശിക വിജയികൾക്ക് സമ്മാനത്തുകയും ലഭിക്കും. ഇന്ത്യ ഹാക്കത്തോണിൽ വിജയിച്ച ടീമിന് മൂന്നു ലക്ഷം രൂപയും ഒന്നാം റണ്ണർ അപ്പിന് രണ്ടു ലക്ഷം രൂപയും രണ്ടാം റണ്ണർ അപ്പിന് ഒരു ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയിൽ നിന്നുള്ള മുൻനിര ടീമുകളിലെ അംഗങ്ങൾക്ക് യുഎസ് ടിയുടെ ഇന്ത്യ കേന്ദ്രങ്ങളിൽ ഉപാധികളോടെ ജോലി അവസരവും നൽകും.
പത്താം വാർഷികം ആഘോഷിക്കുന്ന ഡി3, യുഎസ് ടി ജീവനക്കാർക്കായുള്ള ഒരു ആഗോള ഒത്തുചേരലാണ്. നവ യുഗ ആശയങ്ങൾ പ്രദർശിപ്പിക്കാനും പങ്കുവയ്ക്കാനുമുള്ള വേദിയാണ് ഇത്. ഡി3യിൽ ഈ വർഷം, ഹാക്കത്തോണിനെ കൂടാതെ ടെക് എക്‌സ്‌പോ, ഉപഭോക്തൃ പ്രദർശനങ്ങൾ, പ്രോഗ്രാമിംഗ് തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി3 യിൽ പങ്കെടുക്കുന്നവർക്ക് ഐ ടി മേഖലയിലെ ഏറ്റവും മികച്ച പ്രഫഷണലുകളെ കാണാനും സംവദിക്കാനുമുള്ള അവസരമുണ്ടാകും.
ഡാറ്റ, ഇന്റലിജൻസ്, ക്വാണ്ടം നവീകരണം എന്നിവയുടെ സംഗമം വഴി ആവിഷ്കാരത്തിനും പുനരാവിഷ്കരണത്തിനും ഉപഭോക്തൃമൂല്യത്തിനും വഴിതെളിക്കുന്ന കമ്പനിയുടെ ദൗത്യം അവതരിപ്പിച്ചു കൊണ്ട് യു എസ് ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര ഈ വർഷത്തെ ഡി 3 ഗ്ലോബൽ ടെക്‌നോളജി കോൺഫറൻസിൽ സംസാരിക്കും. എജന്റിക് എഐ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഇന്റലിജന്റ് ഡാറ്റ ഇക്കോസിസ്റ്റംസ് എന്നിവ ഐ ടി മേഖലയിലെ പരിവർത്തനം വേഗത്തിലാക്കുകയും പുതുഅവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന രീതിയെക്കുറിച്ച് അദ്ദേഹം വിശദീകരിക്കും.
“2016 മുതൽ, ഡി3 യു എസ് ടിയുടെ മുൻ നിര ഗ്ലോബൽ ടെക്‌നോളജി സമ്മേളനമായി മാറിയിരിക്കുകയാണ്. ഈ വർഷം പങ്കെടുത്തവർക്ക് പുതിയ സാങ്കേതിക മുന്നേറ്റങ്ങളും നവീകരണങ്ങളും കണ്ടെത്താനും, ഈ മേഖലയിലെ പ്രമുഖരിൽ നിന്ന് വിലപ്പെട്ട അറിവുകൾ നേടാനും മികച്ച അവസരമായിരിക്കും,” എന്ന് യു എസ് ടി പ്രസിഡന്റ് മനു ഗോപിനാഥ് പറഞ്ഞു. “ലോകമെമ്പാടുമുള്ള യു എസ് ടിയുടെ പ്രതിഭകളെ ഒന്നിപ്പിക്കുന്ന ഈ വേദി, ആഗോളതലത്തിലുള്ള സഹകരണത്തെയും ബന്ധങ്ങളെയും കൂടുതൽ ശക്തിപ്പെടുത്തുന്നു,” അദ്ദേഹം പറഞ്ഞു.
നിരഞ്ജൻ റാം, ചീഫ് ടെക്നോളജി ഓഫീസർ, യു എസ് ടി; ഗ്രെഗ് വില്യംസ്, എഡിറ്റർ-ഇൻ-ചീഫ്, വയേർഡ്; ബർഗസ് കൂപ്പർ, സൈബർ സെക്യൂരിറ്റി സി ഇ ഒ, അദാനി എന്റർപ്രൈസസ് ലിമിറ്റഡ്; ശിവാനി ആർണി, എന്റർപ്രൈസ് സി ഐ എസ് ഒ, മഹീന്ദ്ര ഗ്രൂപ്പ്; ടോണി വെള്ളേക്ക, സി ഇ ഒ, സൈബർപ്രൂഫ്; ധനേഷ് ദിൽഖുഷ്, സി ടി ഒ, മൈക്രോസോഫ്റ്റ് ഇന്ത്യ ആൻഡ് സൗത്ത് ഏഷ്യ; അഭിനവ് അഗർവാൾ, സ്ഥാപക-സി ഇ ഒ, ഫ്ലൂയിഡ് എ ഐ; കൈലാസ അട്ടാൽ, ചീഫ് സൊല്യൂഷൻസ് ഓഫീസർ, യു എസ് ടി; എന്നിവരാണ് ഈ വർഷത്തെ ഡി 3 യിൽ പങ്കെടുക്കുന്ന പ്രധാന പ്രഭാഷകരിൽ ചിലർ.
ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…
തിരുവനന്തപുരം: ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും ബോധവത്കരണ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഐ ഗ്രൂപ്പ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍…
ന്യൂഡൽഹി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്‌ട്രപതി ദ്രൗപദി മുർമു നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേ 21ന് തിരുവനന്തപുരത്തെത്തുംശബരിമല, ശിവഗിരി…
കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ബാങ്ക് ജീവനക്കാരിക്ക് നേരെ യുവാവിന്റെ കയ്യേറ്റം. വായ്പാ കുടിശിക തിരികെ അടയ്ക്കാൻ ആവശ്യപ്പെട്ട് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ…
അഞ്ചുതെങ്ങ് : മുതലപ്പൊഴിയിൽ കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി.മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് കടലിൽ വീണ മത്സ്യതൊഴിലാളിയെയാണ് കാണാതായത്. പെരുമാതുറ വലിയവിളാകം…