Categories: NEWS

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ ‌2025



കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടി

കുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ആലംകോട് ഗവ.വി.എച്ച്.എസ്.എസിൽ നിർമ്മിച്ച ലാബ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ അവകാശ സംരക്ഷണത്തിന് എന്തിനെക്കാളും പ്രാമുഖ്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തി നായി 5000 കോടി രൂപ ഈ സർക്കാരിന്റെ കാലത്ത് ചെലവഴിച്ചു. 43,000 സ്മാർട്ട് ക്ലാസ്സ് റൂമുകൾ സജ്ജമാക്കി. കുട്ടികളുടെ പഠന നിലവാരത്തിൽ കേരളം രാജ്യത്തിന് മാതൃകയാണ്. ഒന്ന് മുതൽ പത്ത് വരെയുള്ള പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഉൾപ്പെടുത്തുകയാണ് മന്ത്രിയായതിനു ശേഷം ആദ്യം ചെയ്തത്.

കുട്ടികളുടെ പാഠപുസ്തകം എല്ലാവർഷവും പുതുക്കണം. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ മൂന്ന് കോടി 80 ലക്ഷം പാഠപുസ്തകങ്ങൾ പ്രിന്റ് ചെയ്തു. വിദ്യാഭ്യാസ രംഗത്തെ കച്ചവടം അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബ് മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.എസ് അംബിക എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, കരവാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി, ത്രിതല പഞ്ചായത്ത്‌ അംഗങ്ങൾ, സ്കൂൾ അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

Amrutha Ponnu

Recent Posts

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

3 hours ago

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ 2025

സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…

3 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ് 15 ഒക്ടോബര്‍ 2025

ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…

3 hours ago

പ്രസിദ്ധീകരണത്തിന്…….മാരാർജി ഭവൻതിരുവനന്തപുരം15-10-25

ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…

7 hours ago

ആഗോള കൈകഴുകൽ ദിനം :  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവനന്തപുരം:  ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും  ബോധവത്കരണ…

7 hours ago

യുഎസ് ടിയുടെ ഡി 3 ടെക്‌നോളജി കോൺഫറൻസിന് മുന്നോടിയായി ഗ്ലോബൽ ഡീകോഡ് 2025 ഹാക്കത്തോൺ വിജയികളെ  പ്രഖ്യാപിച്ചു

വിജയിച്ച  എൻട്രികൾക്ക് ക്യാഷ് പ്രൈസുകൾ, അംഗീകാരങ്ങൾ, ഉപാധികളോടെയുള്ള ജോലി ഓഫറുകൾ എന്നിവ ലഭിച്ചുതിരുവനന്തപുരം, ഒക്ടോബർ 15, 2025: പ്രമുഖ എ…

7 hours ago