Categories: KERALANEWS

വിവിധ ക്ഷേത്രങ്ങളിൽ നിന്ന് തട്ടിയെടുത്തത് 60 പവൻ; മന്ത്രി റിപ്പോർട്ട് തേടി



കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി വി എൻ വാസവൻ റിപ്പോർട്ട് തേടി. ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് മുൻ എക്സിക്യൂട്ടിവ് ഓഫിസർ ടി ടി വിനോദൻ 60 പവനോളം സ്വർണം തട്ടിയെടുത്തതായി വിവരങ്ങൾ പുറത്തുവന്നിരുന്നു.

ബാലുശ്ശേരി കോട്ട പരദേവതാ ക്ഷേത്രത്തിലെ 21 പവനോളം നഷ്ടപ്പെട്ട സംഭവമാണ് ആദ്യം പുറത്തുവന്നത്. വിനോദന്റെ അനാസ്ഥയിൽ പത്തേക്കറോളം ഭൂമി നഷ്ടപ്പെട്ടതായി ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. സ്വർണം നഷ്ടമായതിൽ ക്ഷേത്രം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോൾ അവിടെ ഭക്തർ സമർപ്പിച്ച 11 പവൻ സ്വർണാഭരണങ്ങൾ കാണാതായതായും തെളിഞ്ഞിരുന്നു. വിനോദനു ചുമതലയുണ്ടായിരുന്ന കാലയളവിൽ ക്ഷേത്രങ്ങളിലെ സ്വർണം സംബന്ധിച്ച് ദേവസ്വം ബോർഡ് വിശദമായ പരിശോധന നടത്തിവരികയാണ്.

Amrutha Ponnu

Recent Posts

നാല് വർഷം കൊണ്ട് 100 പാലങ്ങൾ യാഥാർത്ഥ്യമാക്കി: മന്ത്രി പി.എ മുഹമ്മദ് റിയാസ്

സംസ്ഥാന സർക്കാർ അധികാരമേറ്റ് നാലുവർഷം തികഞ്ഞപ്പോൾ കേരളത്തിൽ 100 പാലങ്ങൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി…

18 minutes ago

കെപിസിസി പുനസംഘടന; എതിർപ്പ് പരസ്യമാക്കി കെ.മുരളീധരൻ

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്തി രൂക്ഷമാവുകയാണ്. കെ. മുരളീധരൻ എംപിയുടെ പിന്തുണയുള്ളവരെ പുനഃസംഘടനയിൽ…

12 hours ago

നൂറിന്റെ നിറവിൽ സെന്റ് തെരേസാസ്; ചരിത്ര നിമിഷത്തിന് സാക്ഷിയാകാന്‍ രാഷ്ട്രപതി 24 ന് എത്തും

ശതാബ്ദി ലോഗോ രാഷ്ട്രപതി പ്രകാശനം ചെയ്യും. കൊച്ചി: കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം കുറിച്ച എറണാകുളം സെന്റ്…

1 day ago

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റണമെങ്കിൽ 7000 രൂപ വേണം; കൊച്ചി കോർപറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി ഉദ്യോ​ഗസ്ഥർ. കൊച്ചി: കൊച്ചി…

1 day ago

തുലാം ഒന്നു മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനത്തിനായി ദേവസ്വം ഭരണസമിതിയാണ് ദർശന സമയം കൂട്ടിയത്. തുലാം ഒന്നാം തീയതിയായ ഒക്ടോബർ 18 ശനിയാഴ്ച…

1 day ago

അറിവ് പകരുക മാത്രമല്ല വഴികാട്ടി കൂടിയാവണം അദ്ധ്യപകർ: മന്ത്രി വി ശിവൻകുട്ടി

കേവലം അറിവ് പകർന്നു നൽകുന്ന ഒരാൾ മാത്രമല്ല മികച്ച വഴികാട്ടി കൂടിയാവണം അദ്ധ്യാപകരെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി…

2 days ago