Categories: KERALANEWS

ഐക്യത്തിനായുള്ള കൂട്ടയോട്ടം ഒക്ടോബര്‍ 31ന്

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ 31ന് രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ദേശവ്യാപകമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് സംസ്ഥാനത്തുടനീളം റണ്‍ ഫോര്‍ യൂണിറ്റി (ഐക്യത്തിനായുള്ള കൂട്ടയോട്ടം) സംഘടിപ്പിക്കുന്നു.

സര്‍ദാര്‍ വല്ലഭായി പട്ടേലിന്‍റെ ഒരൊറ്റ ഭാരതം എന്ന ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത പൊതുജനങ്ങളില്‍ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.

ഒക്ടോബര്‍ 31ന് രാവിലെ സംസ്ഥാനത്തുടനീളം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ പോലീസ്, ഫയര്‍ & റെസ്ക്യു സര്‍വ്വീസസ് എന്നിവയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍, മറ്റു സേന വിഭാഗങ്ങള്‍, സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍,  പൗരപ്രമുഖര്‍, സമൂഹത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ രാജ്യത്തിന്‍റെ അഖണ്ഡതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കൂട്ടയോട്ടത്തില്‍ പങ്കാളികളാവും.

ദേശീയോദ്ഗ്രഥനത്തിന്‍റെ പ്രാധാന്യം എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനും രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഓരോ പൗരനും വഹിക്കേണ്ട പങ്കിനെക്കുറിച്ച് അവബോധം നല്‍കുന്നതിനും ഈ പരിപാടി സഹായകമാകും. ഐക്യത്തിനായുള്ള കൂട്ടയോട്ടത്തില്‍ പങ്കാളികളാകാന്‍ ഏവരേയും ക്ഷണിക്കുന്നു.

പ്രവീൺ എസ് ആർ
ഡെപ്യൂട്ടി ഡയറക്ടർ

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

3 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

3 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

3 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago