തിരുവനന്തപുരം: താരസംഘടന അമ്മയുടെ പ്രഥമ സെക്രട്ടറിയും ഗാന്ധിഭവന്‍ കുടുംബാംഗവുമായിരുന്ന അന്തരിച്ച ചലച്ചിത്രതാരം ടി.പി. മാധവന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചലച്ചിത്രലോകത്തെ സമഗ്രസംഭാവനകള്‍ക്കായി ഗാന്ധിഭവന്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഗാന്ധിഭവന്‍-ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ഇന്ന് (04.01.2026) പ്രശസ്ത നടന്‍ ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. 25000/- രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ ജഗതി ശ്രീകുമാറിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തി സമ്മാനിച്ചു. ജഗതി ശ്രീകുമാറിന്റെ 75-ാം ജന്മദിനം കേക്ക് മുറിച്ച് കുടുംബാംഗങ്ങളോടൊപ്പം ആഘോഷിക്കുകയും ചെയ്തു. ഗാന്ധിഭവന്‍ ഭാരവാഹികളായ ജി. ഭുവനചന്ദ്രന്‍, വിന്‍സെന്റ് ഡാനിയേല്‍, മണക്കാട് രാമചന്ദ്രന്‍ എന്നിവരും ജഗതി ശ്രീകുമാറിന്റെ പത്‌നി ശോഭ, മക്കളായ രാജ്കുമാര്‍, പാര്‍വ്വതി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
ജഗതിക്കൊപ്പം നടനും സംവിധായകനും നിര്‍മ്മാതാവുമായ പത്മശ്രീ മധുവിനും ഗാന്ധിഭവന്‍ – ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജനുവരി 6 ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിലെത്തി സമ്മാനിക്കുമെന്ന് ഗാന്ധിഭവന്‍ ഭാരവാഹികള്‍ അറിയിച്ചു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…