കൊച്ചി: ‘മൂവ് വിത്ത് പര്‍പ്പസ്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി ടി-ഷര്‍ട്ട് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മാരത്തണ്‍ ഗുഡ്വില്‍ അംബാസഡര്‍ പ്രാചി തെഹ്ലാന്‍, സിനിമാ താരം അനന്യ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരുന്നു.
ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍ നഗരത്തിന്റെ വാര്‍ഷിക കലണ്ടറിലെ അവിഭാജ്യ ഘടകമായി മാറിയെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും ലഭിച്ച വന്‍ ജനപങ്കാളിത്തം നഗരത്തിന്റെ ഫിറ്റ്നസ് സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. കൊച്ചി ഇപ്പോള്‍ മാരത്തണുകളുടെ പ്രധാന കേന്ദ്രമാണ്.
ദൈനംദിന ജീവിതത്തില്‍ വ്യായാമം ഉള്‍പ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകമായി മാരത്തണ്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റുമാരായ ജോസ്‌മോന്‍ പി. ഡേവിഡ്, ബിനു തോമസ്, കെ.എം.ആര്‍.എല്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ. എം.പി രാംനവാസ്, ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ എസ്, മാരത്തണ്‍ റേസ് ഡയറക്ടര്‍ ആനന്ദ് മെനേസസ്, ആസ്റ്റര്‍ മെഡിസിറ്റി മാര്‍ക്കറ്റിംഗ് ഹെഡ് മുഹമ്മദ് റിഷാല്‍, കൊച്ചി മാരിയറ്റ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ സച്ചിന്‍ മല്‍ഹോത്ര, ടൈഗര്‍ ബാം ഡെപ്യൂട്ടി റീജിയണല്‍ മാനേജര്‍ സുബ്രഹ്‌മണ്യന്‍ വി, ഇന്‍ചിയോണ്‍ കിയ മാര്‍ക്കറ്റിംഗ് ഹെഡ് ഓസ്വിന്‍ ഡേവിഡ്, നോ സീക്രട്ട്സ് സഹസ്ഥാപകരായ നോയല്‍ പ്രിന്‍സ്, ജിജു ലാല്‍ ചാലിയത്ത്, ക്ലിയോസ്പോർട്സ് ഡയറക്ടര്മാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി നായർ, എം ആർ കെ ജയറാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫെബ്രുവരി എട്ടിന് നടക്കുന്ന നാലാം പതിപ്പില്‍ രാജ്യത്തെ പ്രമുഖ അത്ലറ്റുകള്‍ പങ്കെടുക്കും. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (അഎക) അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണിത്. മാരത്തണിന്റെ ഭാഗമാകാന്‍ താല്പര്യമുള്ളവര്‍ക്ക് https://kochimarathon.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…