ലേബർ കോഡ് ഇന്ത്യയിലെ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും ഹനിക്കുന്ന ലേബർ കോഡുകൾക്കെതിരെ ഇന്ത്യയിലെ തൊഴിലാളി വർഗ്ഗം യോജിച്ച പ്രക്ഷോഭത്തിലാണ്.
രാജ്യത്ത് നിലവിലുണ്ടായിരുന്ന ഇരുപത്തിയൊമ്പത് തൊഴിൽ നിയമങ്ങൾ, ക്രോഡീകരിച്ചും കൂട്ടിച്ചേർത്തുമാണ് നാല് ലേബർ കോഡുകൾക്ക് കേന്ദ്രസർക്കാർ രൂപം നൽകിയത്.
മുമ്പ് കാലത്ത് തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാനാണ്. തൊഴിൽ നിയമങ്ങൾ ഉണ്ടാക്കിയത്.
തൊഴിലാളികൾ നടത്തിയ ധീരമായ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലമായിട്ടാണ് ലോകത്ത് എല്ലാ രാജ്യങ്ങളിലും തൊഴിൽ നിയമങ്ങൾ രൂപംകൊണ്ടത്. ഈസ് ഓഫ്
ഡ്യൂയിംഗ് ബിസ്സിനസ്സ് എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കൽ മാത്രമാണ് പുതിയ കോഡുകളുടെ ലക്ഷ്യം.
ഐ.എൽ.ഒ. യുടെ ഒന്നാമത്തെ പ്രമാണത്തിൽ പ്രഖ്യാപിച്ച ഒരു ദിവസം എട്ട് മണിക്കൂർ ജോലി എന്ന തത്വം പോലും പുതിയ ലേബർ കോഡ് നിഷേധിച്ചിരിക്കുകയാണ്.
ആയിരത്തി എണ്ണൂറ്റി എൺപത്തിയാറിൽ ചിക്കാഗോയിൽ തൊഴിലാളികൾ ഉയർത്തിയ മുദ്രാവാക്യമാണ് എട്ട് മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ട് മണിക്കൂർ വിശ്രമം.
ഈ മുദ്രാവാക്യം സാക്ഷാത്കരിക്കുന്നതായിരുന്നു ആയിരത്തി തൊള്ളായിരത്തി പത്തൊമ്പതിലെ ഐ.എൽ.ഒ.പ്രമാണം.
അതുപോലും നിരാകരിച്ച കേന്ദ്രസർക്കാരിന്റെ നടപടി എത്രമാത്രം അപരിഷ്‌കൃതമാണെന്ന് നാം മനസ്സിലാക്കേണ്ടതാണ്.
ആധുനിക സാങ്കേതിക വിദ്യ വികസിച്ച പശ്ചാത്തലത്തിൽ തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്ന നടപടികളാണ് പല വികസിത രാജ്യങ്ങളിലും കൈക്കൊള്ളുന്നത്. അപ്പോഴാണ് ഇന്ത്യയിൽ ഒരു ദിവസത്തെ തൊഴിൽ സമയം പന്ത്രണ്ട് മണിക്കൂറായി ദീർഘിപ്പിക്കാൻ നിയമം ഉണ്ടാക്കിയത് എന്ന് നാം ഓർക്കണം.
പുതിയ കോഡിൽ മിനിമം വേജസ്സിന് പുറമെ നാഷണൽ ഫ്‌ളോർ വേജസ് എന്ന പുതിയ വേതന തത്വം ഉൾക്കൊള്ളിച്ചിട്ടുണ്ട്.
കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവനയിൽ ഫ്‌ളോർ വേജസ് ദിവസം ഇരുന്നൂറ്റി രണ്ട് രൂപ ആയിരിക്കുമെന്നാണ് പറഞ്ഞത്. ഒരു ദിവസത്തെ ജോലിയ്ക്ക് കുറഞ്ഞത് എഴുന്നൂറ് രൂപയെങ്കിലും വേതനം ലഭിക്കണമെന്ന ആവശ്യം അട്ടിമറിച്ച് കേന്ദ്ര സർക്കാർ കോർപ്പറേറ്റ് സേവ നടത്തുകയാണ്.
നിലവിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ കോർപ്പറേറ്റുകളെ സഹായിക്കുന്ന രീതിയിലുള്ളതാണ്.
ഹയർ ആന്റ് ഫയർ എന്ന നയം തൊഴിലാളികളെ അടിമത്വത്തിന് സമാനമായ സാഹചര്യത്തിലേക്ക് തള്ളിവിടുന്നു. തൊഴിലാളികൾക്ക് ലഭിച്ചിരുന്ന മിനിമ വേതനം, ബോണസ്സ് പ്രോവിഡന്റ് ഫണ്ട് എന്നിവയെല്ലാം പുതിയ നിയമം വരുന്നതോടെ അനിശ്ചിതത്വത്തിലാകും. തൊഴിലാളികളുടെ ഏറ്റവും വലിയ ആയുധമായ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിൻമേൽ ഈ നിയമം കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
കേരളം മാതൃകാപരമായി നടപ്പിലാക്കുന്ന പല ക്ഷേമനിധി ബോർഡുകളുടെയും പ്രവർത്തനത്തെയും സ്വതന്ത്രമായ നിലനിൽപ്പിനെയും ഈ നിയമം ബാധിക്കാൻ ഇടയുണ്ട്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾക്കെതിരെ ആദ്യം ശബ്ദമുയർത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ തൊഴിലാളികളുടെ ജീവിതത്തെ ഇരുട്ടിലാക്കുന്ന ലേബർ കോഡ് ഭേദഗതിക്കെതിരെ കേരള സർക്കാർ ഒരു ലേബർ കോൺക്ലേവ് തന്നെ സംഘടിപ്പിച്ചു. പ്രസ്തുത കോൺക്ലേവിൽ ദേശീയ ട്രേഡ് യൂണിയൻ നേതാക്കന്മാർ, നിയമജ്ഞർ, അക്കാദമിഷ്യൻമാർ, സാമൂഹ്യപ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകളോടുള്ള എൽ.ഡി.എഫ് സർക്കാരിന്റെ നിലപാട് അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കുന്നതായിരുന്നു ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തിലെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നടത്തിയ പ്രസംഗം. തൊഴിൽ, ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയമാണ് സംസ്ഥാനത്തെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടന അനുശാസിക്കുന്ന എല്ലാ നടപടികളും സംസ്ഥാന സർക്കാർ കൈക്കൊള്ളും. കോൺക്ലേവിൽ ഉയർന്നു വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതി മുൻ ജഡ്ജി ശ്രീ. സദാനന്ദ ഗൗഡ അദ്ധ്യക്ഷനായിട്ടുള്ള മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ട്രേഡ് യൂണിയനും നിയമവിദഗ്ദ്ധരുമായും ചർച്ച ചെയ്ത് തീരുമാനെടുക്കും. ആയിരത്തി എണ്ണൂറ്റി എൺപത്തിയാറിൽ ചിക്കാഗോ തൊഴിലാളികൾ മുതൽ ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ ത്യാഗപൂർണ്ണമായ സമരങ്ങളുടെ ഫലമായിട്ടാണ് തൊഴിലാളി ക്ഷേമ നിയമങ്ങൾ ഉണ്ടായിട്ടുള്ളത്.
ഈ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് മാത്രമേ കേരള സർക്കാർ മുന്നോട്ടു പോകൂ. കേരളം എല്ലായിപ്പോഴും തൊഴിലാളി പക്ഷത്ത് നിൽക്കുന്ന സംസ്ഥാനമാണ്.
തൊഴിലാളികളുടെ വിയർപ്പിന് അർഹമായ കൂലിയും അന്തസ്സും ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്.
അതുകൊണ്ട് തന്നെ തൊഴിലാളി വിരുദ്ധമായ ഈ കേന്ദ്ര നിയമം റദ്ദ് ചെയ്യിക്കാൻ ആവശ്യമായ എല്ലാ സമ്മർദ്ദങ്ങളും കേന്ദ്ര സർക്കാരിന് മേൽ ചെലുത്തുമെന്നും സർക്കാരിന് വേണ്ടി ഉറപ്പു നൽകുകയാണ്.
2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ.ടെസ്സി…
അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…
തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി…
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്‌ത…