ആ രണ്ടരക്കോടി എവിടെ? കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ സാമ്പത്തിക ഇടപാടിൽ ദുരൂഹത സംശയിച്ച് പ്രത്യേക അന്വേഷണ സംഘം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച രണ്ടരക്കോടി രൂപയാണ് സംശയത്തിന്‍റെ അടിസ്ഥാനം. ധനകാര്യ സ്ഥാപനം പൂട്ടിയിട്ടും തന്ത്രി പണം നഷ്ടമായ കാര്യത്തിൽ പരാതി നൽകാത്തതാണ് ദുരൂഹത വർധിപ്പിച്ചത്. 2024 ൽ ഒറ്റത്തവണയായാണ് തന്ത്രി ഇത്രയും രൂപ നിക്ഷേപിച്ചത്. ആ പണം എവിടെ നിന്ന് ലഭിച്ചതെന്ന ചോദ്യത്തിന് ആദ്യഘട്ട ചോദ്യം ചെയ്യലിൽ തന്ത്രി മറുപടി പറഞ്ഞില്ല. അതിനാൽ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.

തിരുവല്ലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമാണ് പൂട്ടിപ്പോയത്. വലിയ തുക നഷ്ടമായിട്ടും തന്ത്രിക്ക് പരാതി ഇല്ലാത്തത് എന്തുകൊണ്ടാണെന്നാണ് എസ്ഐടിയുടെ സംശയം. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഇടപാടുകളും സ്വര്‍ണക്കൊള്ളയിലെ മറ്റു വിവരങ്ങളും അന്വേഷിക്കുന്നതിനായാണ് തന്ത്രിയെ എസ്ഐടി നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നത്. 

തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും. തന്ത്രിക്ക് സ്വർണ കവർച്ചയിൽ പങ്കില്ല എന്നും റിമാൻഡ് റിപ്പോർട്ടിലെ കാര്യങ്ങൾ വിചിത്രമാണെന്നുമാണ് പ്രതിഭാഗം വാദം. കഴിഞ്ഞദിവസം പരിഗണിച്ച കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കട്ടിള പാളി കേസിലാണ് തന്ത്രി ജാമ്യപേക്ഷയുമായി കോടതിയെ സമീപിച്ചത്. പിന്നീട് ദ്വാരപാലക കേസിലും തന്ത്രിയെ അറസ്റ്റ് ചെയ്തിരുന്നു. അതിലും ജാമ്യപേക്ഷ സമർപ്പിച്ചേക്കും. ദേവസ്വം ബോർഡ് മുൻ മെമ്പർ എൻ.വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. 

Web Desk

Recent Posts

കൊറിയന്‍ സുഹൃത്ത് മരിച്ചു, താങ്ങാനാവുന്നില്ല’; ചോറ്റാനിക്കരയില്‍ ജീവനൊടുക്കിയ പെണ്‍കുട്ടിയുടെ കുറിപ്പ്

കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരംചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിപെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണംഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ്…

5 hours ago

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി തോമസ്സ് -നെ തിരഞ്ഞെടുത്തു

2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ  സിസ്റ്റംസ്) മുൻ  ഡയറക്ടർ ജനറലായ ഡോ.ടെസ്സി…

19 hours ago

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍

അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്രരോഗ വിഭാഗത്തില്‍ നേത്ര പടല അന്ധതക്ക് പ്രതിവിധി നല്‍കുന്ന കോര്‍ണിയ…

19 hours ago

മസ്തിഷ്ക-നട്ടെല്ല് ശസ്ത്രക്രിയയിൽ വൻ മുന്നേറ്റം: ബോധവത്കരണ പരിപാടിയുമായി വിദഗ്ധർ

തിരുവനന്തപുരം: മസ്തിഷ്കവും നട്ടെല്ലുമായി ബന്ധപ്പെട്ട രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ മേഖലയിലെ ആധുനിക ശസ്ത്രക്രിയാ സാങ്കേതികവിദ്യകളെക്കുറിച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടി…

1 day ago

പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ ഉദ്ഘാടനം ചെയ്തു

കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…

2 days ago