യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട്  ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.

യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റിപ്പോർട്ടിംഗ് രീതികൾ ഒഴിവാക്കണം. ബ്രേക്കിംഗ് ന്യൂസുകൾ നൽകാനുള്ള തിടുക്കത്തിൽ വാർത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടരുത്. റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിനും അതിലെ മനുഷ്യർക്കുമാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത്. യുദ്ധസമയത്ത് ലഭിക്കുന്ന വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ചു മാത്രമേ വാർത്തകൾ നൽകാവൂ. ആക്ടിവിസവും ജേണലിസവും രണ്ടാണെന്ന ബോധ്യമുണ്ടാവണം. സംഘർഷ മേഖലയിലെ മാധ്യമ പ്രവർത്തനം സാഹസികതയല്ല മറിച്ച് കൃത്യമായ മുൻകരുതലുകളോടെ ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും അവർ അഭിപ്രായപ്പെട്ടു.

എളിമയും സഹാനുഭൂതിയുമാണ് ഒരു കോൺഫ്‌ലിക്റ്റ് റിപ്പോർട്ടർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ. യെമനിലെ കുഴിബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ കുട്ടിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ നേരിട്ട ധാർമ്മിക പ്രതിസന്ധികൾ അവർ വിവരിച്ചു. വാർത്തകൾക്ക് വേണ്ടി മനുഷ്യത്വവിരുദ്ധമായ ദൃശ്യങ്ങൾ പകർത്താതിരിക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണം. വാർത്താമുറികളിൽ പെൺകുട്ടികളുടെ സാന്നിധ്യം വർധിച്ചുവരുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അഞ്ജന ശങ്കർ കൂട്ടിച്ചേർത്തു.

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് സംസ്ഥാന മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഐ പി ആർ ഡി അഡിഷണൽ ഡയറക്ടർ കെ ജി സന്തോഷ് സ്വാഗതവും അഡിഷണൽ ഡയറക്ടർ വി പി പ്രമോദ് കുമാർ നന്ദിയും അറിയിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ബി അഭിജിത്, ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും മാധ്യമ വിദ്യാർത്ഥികൾ പങ്കെടുത്തു.

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

15 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

21 hours ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

1 day ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

1 day ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

1 day ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

1 day ago