അന്തർദേശീയ സഹകരണ ദിനാഘോഷം
2026ലെ അന്തർദേശീയ സഹകരണ ദിനാഘോഷം ജൂലൈ 4-ന് സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
“Cooperatives for a Peaceful World” എന്നതാണ് ഈ വർഷത്തെ അന്തർദേശീയ സഹകരണ ദിനത്തിന്റെ പ്രമേയം. രാവിലെ 9 മണിക്ക് സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ എസ്. പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.
തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ അധ്യക്ഷത വഹിക്കും. എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.
തിരുവനന്തപുരം ജില്ലയിലെ 14 നിയമസഭാംഗങ്ങളും സഹകരണ മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിൽ 2025ലെ വിവിധ വിഭാഗങ്ങളിലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകളും വിതരണം ചെയ്യും.
സഹകരണ പ്രസ്ഥാനത്തിന്റെ സമാധാനപരവും സുസ്ഥിരവുമായ വികസനത്തിനുള്ള സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിനാണ് ഇത്തവണത്തെ അന്തർദേശീയ സഹകരണ ദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് മന്ത്രി എം. ലിജു പറഞ്ഞു.സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ എസ് സംബന് ധിച്ചു.
2025ലെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജു പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വിവിധ വിഭാഗങ്ങളിലെ വിജയികളെ മന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം, എംപ്ലോയീസ് സഹകരണ സംഘം, വനിതാ സഹകരണ സംഘം, പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം, ആശുപത്രി സഹകരണ സംഘം, പലവക സഹകരണ സംഘം, വിദ്യാഭ്യാസ സഹകരണ സംഘം, മാർക്കറ്റിംഗ് സഹകരണ സംഘം എന്നീ പത്ത് വിഭാഗങ്ങളിലായി ലഭിച്ച അപേക്ഷകളിൽ നിന്നാണ് സംസ്ഥാനതല അവാർഡ് നിർണയ സമിതി വിജയികളെ തെരഞ്ഞെടുത്തത്.
അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (മലപ്പുറം) ഒന്നാം സ്ഥാനവും കൊല്ലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് രണ്ടാം സ്ഥാനവും പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (എറണാകുളം) മൂന്നാം സ്ഥാനവും നേടി.
പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിഭാഗത്തിൽ കാസർഗോഡ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഒന്നാം സ്ഥാനവും കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി താലൂക്ക് പി.സി.എ.ആർ.ഡി.ബി മൂന്നാം സ്ഥാനവും നേടി.
പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം വിഭാഗത്തിൽ നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് (കോഴിക്കോട്), ഏറാമല എസ്.സി.ബി (കോഴിക്കോട്), മാറാഞ്ചേരി എസ്.സി.ബി (മലപ്പുറം) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തിൽ തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പത്തനംതിട്ട), എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണ സംഘം (കോട്ടയം) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
വനിതാ സഹകരണ സംഘം വിഭാഗത്തിൽ ചെണ്ടയാട് വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒന്നാം സ്ഥാനവും പോരൂർ വനിത ക്രെഡിറ്റ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മലപ്പുറം) രണ്ടാം സ്ഥാനവും വെസ്റ്റ് എളേരി വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാസർഗോഡ്) മൂന്നാം സ്ഥാനവും നേടി.
പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം വിഭാഗത്തിൽ എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ്ഗ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എറണാകുളം), വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം (തിരുവനന്തപുരം), തിരുനെല്ലി ഗിരിജൻ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വയനാട്) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആശുപത്രി സഹകരണ സംഘം വിഭാഗത്തിൽ പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സംഘം ഒന്നാം സ്ഥാനവും കൊച്ചിൻ സഹകരണ ആശുപത്രി സംഘം (എറണാകുളം) രണ്ടാം സ്ഥാനവും കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം മൂന്നാം സ്ഥാനവും നേടി.
പലവക സഹകരണ സംഘം വിഭാഗത്തിൽ മുളിയാർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം (കാസർഗോഡ്), മാനന്തവാടി സഹകരണ അർബൻ സംഘം (വയനാട്), പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം (മലപ്പുറം) എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിദ്യാഭ്യാസ സഹകരണ സംഘം വിഭാഗത്തിൽ തളിപ്പറമ്പ എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കണ്ണൂർ), കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പാരാമെഡിക്കൽ ആൻഡ് ടെക്നോളജി, തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി (മലപ്പുറം) എന്നിവയാണ് വിജയികൾ.
മാർക്കറ്റിംഗ് സഹകരണ സംഘം വിഭാഗത്തിൽ കൊട്ടാരക്കര താലൂക്ക് ക്യാഷ് ഗ്രോവേഴ്സ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കൊല്ലം), നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി (കോഴിക്കോട്), റീജിയണൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് സഹകരണ മാർക്കറ്റിംഗ് സംഘം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
2024-25ലെ റോബർട്ട് ഓവൻ അവാർഡിന് പെരുവമ്പ എസ്.സി.ബി (പാലക്കാട്)യിലെ കെ.എ. ചന്ദ്രനെ തിരഞ്ഞെടുത്തു. ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കെ.വി. നാരായണന് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ജൂലൈ 4 ന് നടക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ വിതരണം നടക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്ണൻ എസ് സംബന് ധിച്ചു.
തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ പാർട്ടിയുമായി ആലോചനയില്ലെന്ന പരാതി ശക്തമാകുന്നതിനിടെ, കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. വിഴിഞ്ഞം തുറമുഖവുമായി…
തിരുവനന്തപുരം: ഡോക്ടർ ബോബൻ രമേശന്റെ ചിത്രപ്രദർശനം തിരുവനന്തപുരം വഞ്ചിയൂർ റോഡിലെ മൗവ് ആർട്ട് ഗ്യാലറിയിൽ ഉത്ഘാടനം ചെയ്തു. മുൻ ചീഫ്…
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ അടിയന്തിരമായി പിന്‍വലിക്കണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍…
2026-27 അധ്യയന വർഷത്തെ National Means-cum-Merit Scholarship (NMMS)-ന് അപേക്ഷ സമർപ്പിക്കുന്നതിനായി National Scholarship Portal പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. 2026 ജനുവരി…
റേഡിയോഗ്രാഫര്‍ക്ക് അംഗീകൃത സര്‍വ്വകാലാശാല ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ, കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് ക്ലീനിംഗ്…
പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ആദരിച്ചു.…