സെൻസസിന്റെ ഭാഗമായുള്ള ഹൗസ് ലിസ്റ്റിംഗ് പ്രവർത്തനങ്ങൾ ജൂലൈ 30 വരെ തുടരും. ജൂലൈ ഒന്ന് മുതലാണ് ജില്ലയിൽ ഹൗസ് ലിസ്റ്റിംഗ് തുടങ്ങിയത്.
സെൻസസിൻ്റെ ഒന്നാംഘട്ടമായ ഹൗസ് ലിസ്റ്റിംഗിൽ വീടുകളുടെ പട്ടിക തയാറാക്കൽ, വീടുകളുടെ സെൻസസ്, വീടുകളുടെ അവസ്ഥ, കുടുംബത്തിന്റെ സൗകര്യങ്ങൾ, ആസ്തി എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് അടിസ്ഥാനപരമായി ശേഖരിക്കുന്നത്.
രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്. ‘സെൻസസ് -2027-എച്ച്.എൽ.ഒ എന്ന മൊബൈൽ ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. വ്യക്തികൾ നിലവിൽ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് ഡാറ്റാ ശേഖരണത്തിന് നൽകേണ്ടത്.
സെൻസസ് ജോലികൾക്കായി ഫീൽഡിൽ വരുന്ന എന്യൂമറേറ്റർമാർക്ക് പരിപൂർണ പിന്തുണയും സഹകരണവും പൊതുജനങ്ങൾ നൽകണമെന്നും ജില്ലയിലെ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണം ഉണ്ടാകണമെന്നും ജില്ലാ കളക്ടർ അനു കുമാരി ആവശ്യപ്പെട്ടു.
ന്യൂഡൽഹി: രാജ്യത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനൊപ്പം സ്ഥിരതയുള്ള കുറഞ്ഞ കാർബൺ വൈദ്യുതി ഉറപ്പാക്കാൻ ആണവോർജ്ജ രംഗത്ത് വലിയ വികസന…
തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നുള്ള വരവ് കുറഞ്ഞതോടെ ഓണക്കാലത്ത് കേരളത്തില്‍ പൂക്കളുടെ വില ഉയര്‍ന്നു.
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് 2026 ഓഗസ്റ്റ് 23. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവ പരിഗണിച്ചുള്ള…
തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണം…
നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.…
ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ്…