ഓണക്കാലമായതോടെ കേരളത്തില്‍ പൂക്കളുടെ വില കുതിച്ചുയര്‍ന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് വലിയ വില വര്‍ധന.
തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. കേരളത്തില്‍ ഒരു മുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില.
തമിഴ്നാട്ടില്‍ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4,000 മുതല്‍ 6,000 രൂപ വരെയായി. അരളിപ്പൂവിന്റെ വില കിലോഗ്രാമിന് 450 രൂപയില്‍നിന്ന് 500 രൂപയായി.
വെള്ള ജമന്തിക്കും ചെത്തിക്കും കിലോഗ്രാമിന് 600 രൂപയാണ് വില. ബട്ടണ്‍ റോസ്, പൂജ റോസ് എന്നിവയ്ക്ക് 500 രൂപയായി. നേരത്തെ ഇവയ്ക്ക് യഥാക്രമം 380 രൂപയും 350 രൂപയുമായിരുന്നു വില.
മഞ്ഞ ജമന്തിക്ക് കിലോഗ്രാമിന് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് വില. താമരമൊട്ടിന്റെ വില വലുപ്പത്തിനനുസരിച്ച് 50 മുതല്‍ 150 രൂപ വരെയാണ്.
വാടാമുല്ലയ്ക്ക് 200 രൂപയും ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയുമാണ് വില. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വില.
ന്യൂഡൽഹി: രാജ്യത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിനൊപ്പം സ്ഥിരതയുള്ള കുറഞ്ഞ കാർബൺ വൈദ്യുതി ഉറപ്പാക്കാൻ ആണവോർജ്ജ രംഗത്ത് വലിയ വികസന…
ഇന്നത്തെ ഓരോ നക്ഷത്രക്കാരുടെയും ജാതകഫലം ഇന്ന് 2026 ഓഗസ്റ്റ് 23. തൊഴിൽ, ധനം, കുടുംബം, ആരോഗ്യം, യാത്ര എന്നിവ പരിഗണിച്ചുള്ള…
തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അന്തേവാസികൾക്കൊപ്പം കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യവും ഭാര്യയും ഇന്റലിജൻസ് ഐജിയുമായ ആർ. നിശാന്തിനിയും ഓണം…
നേമം റെയിൽവേ സ്റ്റേഷനിലെ ശേഷിക്കുന്ന വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്.…
ഓണസമൃദ്ധി കർഷകച്ചന്തകൾക്ക് തുടക്കമായി ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ്…
തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ…