Ananthapuri Online News

അനന്തം അതിവേഗം അനന്തപുരി വാര്‍ത്തകള്‍

ഓണക്കാലത്ത് പൂവില കുതിക്കുന്നു; മുല്ലപ്പൂവിന് പൊന്നുംവില

ഓണക്കാലത്തെ പൂക്കച്ചവടത്തിൽ മുല്ലപ്പൂവും മറ്റ് പൂക്കളും

ഓണക്കാലമായതോടെ കേരളത്തില്‍ പൂക്കളുടെ വില കുതിച്ചുയര്‍ന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള മുല്ലപ്പൂവിനാണ് വലിയ വില വര്‍ധന.

തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള പൂവിന്റെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. കേരളത്തില്‍ ഒരു മുഴം മുല്ലപ്പൂവിന് 70 മുതല്‍ 80 രൂപ വരെയാണ് വില.

തമിഴ്നാട്ടില്‍ മുല്ലപ്പൂവിന്റെ വില കിലോഗ്രാമിന് 4,000 മുതല്‍ 6,000 രൂപ വരെയായി. അരളിപ്പൂവിന്റെ വില കിലോഗ്രാമിന് 450 രൂപയില്‍നിന്ന് 500 രൂപയായി.

വെള്ള ജമന്തിക്കും ചെത്തിക്കും കിലോഗ്രാമിന് 600 രൂപയാണ് വില. ബട്ടണ്‍ റോസ്, പൂജ റോസ് എന്നിവയ്ക്ക് 500 രൂപയായി. നേരത്തെ ഇവയ്ക്ക് യഥാക്രമം 380 രൂപയും 350 രൂപയുമായിരുന്നു വില.

മഞ്ഞ ജമന്തിക്ക് കിലോഗ്രാമിന് 200 രൂപയും ഓറഞ്ച് ജമന്തിക്ക് 250 രൂപയുമാണ് വില. താമരമൊട്ടിന്റെ വില വലുപ്പത്തിനനുസരിച്ച് 50 മുതല്‍ 150 രൂപ വരെയാണ്.

വാടാമുല്ലയ്ക്ക് 200 രൂപയും ശതാവേരിക്ക് ഒരു കെട്ടിന് 300 രൂപയുമാണ് വില. അലങ്കാരത്തിന് ഉപയോഗിക്കുന്ന പച്ചിലയ്ക്ക് 35 രൂപയും തുളസിക്ക് 100 രൂപയുമാണ് വില.

error: Content is protected !!