ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും പാർട്ടി നിർദേശങ്ങൾ നടപ്പാക്കുന്ന തലത്തിലേക്ക് ഗവർണർ താഴരുത്. തിരുവനന്തപുരം നേമം മണ്ഡലത്തിൽ കല്ലാട്ട്മുക്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാരിനോട് സഹകരിച്ചു പ്രവർത്തിക്കലാണ് ഗവർണറുടെ കടമ. “എന്റെ സർക്കാർ” എന്നാണ് സാധാരണ ഗവർണർമാർ പറയുക. ഗവർണർ നിലപാട് തിരുത്തുമെന്ന് കരുതിയാണ് ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. എന്നാൽ സഹകരണം അല്ല ഏറ്റുമുട്ടലാണ് എന്ന തരത്തിലാണ് ഗവർണറുടെ പ്രതികരണങ്ങൾ. ജനകീയ സർക്കാർ ജനാഭിലാഷം മുൻനിർത്തി പ്രവർത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
അട്ടക്കുളങ്ങര – കോവളം റോഡിലെ ഭാഗമായ കല്ലാട്ട്മുക്ക് റോഡിന്റെ നവീകരണം പ്രവർത്തനം മാസങ്ങൾക്കകം പൂർത്തിയാക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നാണ് കല്ലാട്ടുമുക്ക് റോഡ്. ഇവിടെ കുറേക്കാലമായി ചെറിയ മഴ പെയ്താൽ പോലും വാഹന സഞ്ചാരം അസാധ്യമാകുന്ന തരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
നേമം എം.എൽ.എ.ആയും മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമൊത്ത് നേരിട്ട് സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് തകർന്നു പോയ റോഡിന്റെ പുനരുദ്ധാരണത്തിന് പദ്ധതികൾ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
ഇതേ തുടർന്ന് റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി 7.62 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. താൽക്കാലിക നടപടി എന്ന നിലയിൽ റോഡിൽ ഇന്റർലോക്ക് ടെയിലുകൾ പാകി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയും തയ്യാറാക്കി.
7.62 കോടി രൂപയുടെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ വെള്ളക്കെട്ട് പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം മണ്ഡലത്തെ മുൻനിർത്തി നിരവധി വികസന പദ്ധതികൾ നടത്തിപ്പിലും ആസൂത്രണത്തിലും ആലോചനയിലുമാണ്. ഘട്ടംഘട്ടമായി സമയബന്ധിതമായി ഈ പദ്ധതികൾ എല്ലാം നടപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…