കേരളത്തിന്റെ നന്മയ്ക്ക് സിപിഐ എൽ ഡി എഫ് വിട്ട് വരണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.
എൻ.ശ്രീകണ്ഠൻ നായർ 40-ാം ചരമവാർഷികത്തിന്റെ ഭാഗമായി വഴുതക്കാട് ടി.കെ. സ്മാരക ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആട്ടും തുപ്പുമേറ്റ് എൽ ഡി എഫിൽ സി പി ഐ നിൽക്കുന്നത് ശരിയല്ല. പ്രതീക്ഷാനിർഭരവും അവകാശ ബോധത്തിൽ അധിഷ്ഠിതവുമായ കരുത്തും രാഷ്ട്രീയ തൊഴിലാളി വർഗ്ഗത്തിനുണ്ടാക്കി കൊടുത്ത അഗ്രഗണ്യനായ നേതാവായിരുന്നു എൻ .ശ്രീകണ്ഠൻ നായർ. അദ്ദേഹത്തിന്റെ പൊതു പ്രവർത്തനം എക്കാലത്തും സ്മരിക്കപ്പെടുമെന്ന് ഷിബു ബേബി ജോൺ പറഞ്ഞു.
ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ.എ.അസീസ് അദ്ധ്യക്ഷനായി. സി.ദിവാകരൻ, തോമസ് ജേക്കബ്ബ്, ജോർജ്ജ് ഓണക്കൂർ , ബാബു ദിവാകരൻ, കെ.എസ്. സനൽകുമാർ , കെ.ജയകുമാർ , ഇറവൂർ പ്രസന്നകുമാർ , വിഷ്ണു മോഹൻ , മുഹമ്മദ് അമീൻ എന്നിവർ സംസാരിച്ചു.
നവീകരിച്ച ആർ എസ് പി സംസ്ഥാന കമ്മിറ്റി ഓഫീസി ( എൻ. ശ്രീകണ്ഠൻ നായർ സ്മാരകം ) ൽ ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ.എ.അസീസ് പതാക ഉയർത്തി. എൻ . ശ്രീകണ്ഠൻ നായർ സ്മാരകത്തിന്റെ ഉദ്ഘാടനം ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണും
എൻ.ശ്രീകണ്ഠൻ നായരുടെ ഫോട്ടോ അനാച്ഛാദനം ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം പി യും ബേബി ജോൺ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ബാബു ദിവാകരനും നിർവഹിച്ചു.
കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുന്നു. സൃഷ്ടാവിന് വേണ്ടി വിശ്വാസികള്‍ ആദര പൂര്‍വ്വം സമര്‍പ്പിക്കുന്ന…
തേങ്ങാപ്പാലില്‍ നിന്നുള്ള വീഗന്‍ ഐസ്ഡ്ക്രീം ഇന്ത്യയില്‍ ആദ്യം കൊച്ചി: രാജ്യത്ത് ആദ്യമായി തേങ്ങാ പാല് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീഗന്‍ ഐസ്ഡ്ക്രീം…
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ഫെബ്രുവരി 8,9,10 തീയതികളിൽ ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ശാസ്ത്ര സമ്മേളനത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ്…
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്…
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 25ന് പ്രാദേശിക അവധി നല്‍കും. മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, മാറനല്ലൂര്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ…
മിതമായ നിരക്കിൽ മികച്ച ഡ്രൈവിംഗ് പരിശീലനം എന്ന സന്ദേശവുമായി കെ.എസ്. ആർ.ടി.സി ആരംഭിച്ച ഡ്രൈവിംഗ് സ്കൂൾ പദ്ധതി ആറു മാസം…