തിരുവനന്തപുരം – നെടുമങ്ങാട്: എസ് ടി യു തോട്ടം തൊഴിലാളി യൂണിയൻ തിരുവനന്തപുരം ജില്ലാ കൺവെൻഷൻ എസ് ടി യു സംസ്ഥാന ട്രഷറർ ജി മാഹിൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങൾക്ക് അടിയന്തരമായി സർക്കാർ പരിഹാരം കാണണമെന്നും
പൊന്മുടി ബോണക്കാട്, കുളച്ചിക്കര, ബ്രൈമൂർ തുടങ്ങിയ തോട്ടം തൊഴിലാളികൾ അനുഭവിച്ചു
വരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് സർക്കാർ പരിഹാരം കാണണമെന്നും, തോട്ടങ്ങൾ ഉടൻ തുറന്നു പ്രവർത്തിക്കണമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
എസ് ടി യു തോട്ടം തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷറർ വഞ്ചുവം ഷറഫ് അധ്യക്ഷത വഹിച്ചു.
എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, പനവൂർ അസനാര് ആശാൻ, ഓ പി കെ ഷാജി, പുലിപ്പാറ യൂസഫ്, കാക്കാണിക്കര ശ്രീകുമാർ, മഞ്ജു കാരേറ്റ്, നൗഷാദ്, വട്ടക്കരിക്കകം ദിലീപ്, കല്ലമ്പലം ജവാദ്, തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി പ്രസിഡന്റ്.ഓ പി.കെ. ഷാജി, വൈസ് പ്രസിഡണ്ടുമാരായി വാഴോട് റഹീം,വിജയകുമാർ, വത്സലാകുമാരി ജനറൽ സെക്രട്ടറി. കാക്കാണിക്കര ശ്രീകുമാർ, ജോയിൻ സെക്രട്ടറിമാർ തുളസി, പുത്തൻ പാലം ഷാജി, ചിറ്റൂർ ഉമ്മർ ട്രഷറർ തൊളിക്കോട് നൗഷാദ് തുടങ്ങിയവരെ യോഗം തെരഞ്ഞെടുത്തു.
കൊല്ലം : കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കൻ പിടിയിൽ.…
തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…
തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന് മാത്യു തോമസ്. കേരള സംസ്ഥാന…
തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…
തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്‍സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…
143 പുതിയ ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…