തിരുവനന്തപുരം: മുതിർന്ന നേതാവായ ഇ.പി.ജയരാജനെയും എൽ.ഡി.എഫ് എം.എൽ എ ആയ പി.വി.അൻവറിനെയും കൈവിട്ടിട്ടും എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിന് സുരക്ഷാ കവചമൊരുക്കുന്ന പിണറായി വിജയൻ ഇനിയും മുഖ്യമന്ത്രിയായി തുടരുന്നത് അപഹാസ്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.
തൃശ്ശൂർ പൂരം കലക്കാൻ സംഘ്പരിവാറിന് എല്ലാ സൗകര്യവും ചെയ്ത് കൊടുത്തത് എ.ഡി.ജി.പിയാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്തു വന്നു കഴിഞ്ഞു. നേരത്തെ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഭാഗമായാണ് എ.ഡി.ജി.പി ഇത് ചെയ്തിട്ടുള്ളത് . ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയല്ല നടന്നതെങ്കിൽ എന്ത് കൊണ്ടാണ് അദ്ദേഹത്തിനെതിരിൽ നടപടി സ്വീകരിക്കാത്തത് . മുഖ്യമന്ത്രിക്ക് എന്തൊക്കെയോ ഒളിപ്പിക്കാനുണ്ട് . അജിത്ത് കുമാറിനെ തൊടാൻ മുഖ്യമന്ത്രി ഭയക്കുന്നത് അത് കൊണ്ടാണ്. എൽ.ഡി.എഫി ലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ ആവശ്യപ്പെട്ടിട്ട് പോലും തൻ്റെ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പിണറായി വിജയനെതിരെ ചോദ്യം ഉയർത്താനോ അദ്ദേഹത്തെ തിരുത്താനോ ഉള്ള കരുത്ത് സി.പി.എം നേതൃത്വത്തിന് നഷ്ടപ്പെട്ടത് കൊണ്ടാണ് ആർ.എസ്.എസ് ബന്ധമുള്ള ഉദ്യോഗസ്ഥൻ ഇപ്പോഴും ക്രമസമാധാന ചുമതലയിൽ തുടരുന്നത്. ആർ.എസ്.എസ് – മാഫിയ ബന്ധമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥൻ എന്ത് തരം ക്രമസമാധാന പാലനമായിരിക്കും നടത്തുക എന്ന കാര്യം ജനങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു.
ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക് കേരളത്തിലെ പോലീസ് സംവിധാനത്തെ എത്തിക്കുന്നതിന് കാരണക്കാരനായ പിണറായി വിജയൻ എത്രയും വേഗം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചൊഴിയണമെന്നും അതിന് തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു
വിവേകാനന്ദ സംസ്കൃതി കേന്ദ്രത്തിൻ്റെ ഈ കൊല്ലത്തെ ശ്രീരാമായണമേളാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. രാമായണ പാരായണ പ്രതിഭ പാണാവള്ളി വിജയകുമാര വാര്യർക്ക് രാമയണാചാര്യ, പരിനിഷ്ഠിത…
വെമ്പായം: കൊപ്പം സ്കൂളിന് സമീപം ബൈക്കും കെഎസ്ആർടിസി ബസും തമ്മിലിടിച്ച് ഒരാൾ മരിച്ചു.ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളിൽ ഭർത്താവാണ് മരിച്ചത്. കെ.എസ്.ആർ.ടി.സി…
ആറ്റിങ്ങൽ: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. പുക കണ്ട് ബസ് ദേശീയ…
ന്യൂഡൽഹി: ഏഷ്യാ കപ്പ് ട്വന്‍റി 20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീം നായകൻ…
സംസ്ഥാനത്ത് ഒരു നദിക്കു കുറുകേ നിർമ്മിക്കുന്ന ഏറ്റവും നീളം കൂടിയതും വലിപ്പമുള്ളതുമായ പാലം അമ്പൂരി നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമായ കുമ്പിച്ചൽക്കടവ്…
വട്ടിയൂർക്കാവ് : വട്ടിയൂർക്കാവ് ജംഗ്ഷന്റേയും അനുബന്ധ റോഡുകളുടേയും വികസന പദ്ധതിയുടെ ഭാഗമായ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭരണാനുമതി ഉത്തരവ്…