വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല.

തിരുവനന്തപുരം: വർഗീയത ആളിക്കത്തിച്ചു കൊണ്ട് പാലക്കാട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയവും വിഷലിപ്തവുമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു

എന്തൊക്കെ ചെയ്താലും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഉജ്ജ്വല വിജയത്തെ തടയാൻ സിപിഎമ്മിനൊ ബിജെപി ക്കോ ആവില്ല. സിപിഎമ്മിനെ പോലുള്ള ഒരു ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനം ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്തത്ര തരംതാണ നടപടികളാണ് അവർ എടുത്തു കൊണ്ടിരിക്കുന്നത്. ഇതൊന്നും കൊണ്ട് പാലക്കാട് യുഡിഎഫിനെ പരാജയപ്പെടുത്താൻ ആവില്ല.

രണ്ട് പത്രങ്ങളിൽ വിഷലിപ്തമായ പരസ്യം നൽകി ബിജെപിയെ സഹായിക്കുകയാണ് സിപിഎം. രണ്ടു കൂട്ടരും തമ്മിലുള്ള അന്തർധാര മറനീക്കി പുറത്തുവന്നു പരസ്യമായിരിക്കുന്നു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതകൾ മാറിമാറി കത്തിക്കാൻ ശ്രമിക്കുകയാണ് സിപിഎം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചെങ്കിൽ ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കാൻ ശ്രമിക്കുകയാണ്. പാണക്കാട് തങ്ങളെപ്പോലെ ബഹുമാന്യനായ ഒരു വ്യക്തിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ഒരു മുതിർന്ന രാഷ്ട്രീയ നേതാവ് പറയാൻ പാടില്ലാത്തതാണ്.

ഭൂരിപക്ഷ വർഗീയതയ്ക്ക് വളമിട്ടു കൊടുക്കുന്ന സിപിഎമ്മിന്റെ ശ്രമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അവർ ചുട്ട മറുപടി നൽകും. പാലക്കാട് എത്ര ശ്രമിച്ചാലും ബിജെപിയോ സിപിഎമ്മും ജയിക്കാൻ പോകുന്നില്ല. അവിടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയം സുനിശ്ചിതമാണ്. സന്ദീപ് വാര്യരെ കുറിച്ച് കെ ബാലൻ മുമ്പ് പറഞ്ഞത് എന്താണ് എന്ന് എല്ലാവരും കേട്ടതാണ്. രണ്ട് കയ്യും നീട്ടി വാര്യരെ സ്വന്തം പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത ആളാണ് ഇപ്പോൾ മാറ്റി പറയുന്നത്. സ്വയം പരിഹാസ്യൻ ആവുകയാണ് ബാലൻ – ചെന്നിത്തല പറഞ്ഞു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

1 day ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

2 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

2 days ago