കേരളത്തിലെ കോണ്ഗ്രസ്സുകാര്ക്ക് ഫോട്ടോ കണ്ടാല് മനസ്സിലാകുന്ന ആളായിരിക്കണം കെ പി സി സി പ്രസിഡന്റെന്ന് കെ മുരളീധരന്. ആന്റോ ആന്റണിയുടെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരുന്ന സാഹചര്യത്തിലായിരുന്നു പരാമര്ശം.
കെ സുധാകരന് കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ല. അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോണ്ഗ്രസ്സിനില്ല. താന് ഒരിക്കലും കെ പി സി സി പ്രസിഡന്റാകില്ലെന്ന് ഉറപ്പാണെന്നും മുരളീധരന് പറഞ്ഞു.
കോഴിക്കോട് മെഡിക്കല് കോളജിലെ തീപ്പിടിത്തത്തിലെ ധാര്മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിക്കാണെന്നും വീണാ ജോര്ജ് രാജി വെക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ജീവന് രക്ഷിക്കേണ്ട സ്ഥാപനം ജീവന് നഷ്ടപ്പെടുത്തിയിരിക്കുന്നു. സര്ക്കാറിന് ഇതില് ഉത്തരവാദിത്വമുണ്ട്. മുഖ്യമന്ത്രി ഇടപെടണം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മുരളീധരന് പറഞ്ഞു.
സ്റ്റീൽ കുപ്പിയും കുടയും കരുതണംശംഖുംമുഖത്ത് ഡിസംബർ 3ന് വൈകുന്നേരം 4.30 മണി മുതൽ ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ…
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തയ്യാറായി. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ …
അങ്കമാലി: അതിസങ്കീർണ്ണമായ നാല് മഹാധമനി ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അങ്കമാലി അപ്പോളോ അഡ്ലക്സ് വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു.…
വാളുകൊണ്ട് ആക്രമിക്കാൻ ശ്രമം; തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു.ആര്യങ്കോട് കാപ്പാ കേസ് പ്രതിക്കുനേരെ പൊലീസ് വെടിയുതിർത്തു. പ്രതിയായ…
സാബു കക്കട്ടിൽ സംവിധാനം ചെയ്യുന്ന പ്രകാശം പരത്തുന്ന പെൺകുട്ടി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് പഴശ്ശിമ്യൂസിയം പ്രിവ്യൂ തീയേറ്ററിൽ…
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ…