പതിനഞ്ചാമത് സൗത്ത് സോൺ സഹോദയ അത്ലറ്റിക് മീറ്റിന്റെ വിജയകിരീടമണിഞ്ഞ് കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ. സെപ്റ്റംബർ 16, 17 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ചു നടന്ന മീറ്റിൽ 47 സ്കൂളുകളിൽ നിന്നും രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.
18 സ്വർണവും 17 വെള്ളിയും 17 വെങ്കലവും 206 റെക്കോർഡ് പോയിന്റും കരസ്‌ഥമാക്കിയാണ് ഭവന്‍സിലെ ചുണക്കുട്ടികൾ ചാമ്പ്യൻഷിപ് ട്രോഫി സ്വന്തമാക്കിയത്. തുടർച്ചയായി ഏഴാം തവണയാണ് (സൗത്ത് സോൺ സഹോദയ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് രണ്ടു തവണയും, വേണാട് സഹോദയ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് അഞ്ചു തവണയും) ഭാരതീയ വിദ്യാഭവൻ കൊടുങ്ങാനൂർ ഈ വിജയ കിരീടം ചൂടുന്നത്.
കാറ്റഗറി തലത്തിലുള്ള കണക്കെടുത്താൽ, അണ്ടർ 17- ൽ ചാമ്പ്യൻസും, അണ്ടർ 14- ലും അണ്ടർ 19-ലും ഫസ്റ്റ് റണ്ണർ അപ്പ്-ഉം, അണ്ടർ 12 -ൽ സെക്കന്റ് റണ്ണർ അപ്പ്-ഉം ഇവർക്ക് സ്വന്തം. അണ്ടർ 12 -പെൺകുട്ടികളിൽ മിഷേൽ അന്ന സജിയും അണ്ടർ 17- ആൺകുട്ടികളിൽ ദേവാനന്ദ് എസ് നായരും വ്യക്തിഗത ചാമ്പ്യന്മാരായി.
കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന്…
അശ്വിന്‍ ജോസ്, ചൈതന്യ പ്രകാശ്, ഹന്നാ റെജി കോശി, ഇന്ദ്രന്‍സ്, ലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ റിനോയ് കല്ലൂര്‍…
കേരള കാർഷിക സർവകലാശാലയുടെ 2024 വർഷത്തെ ബിരുദ ദാന ചടങ്ങു ജൂൺ 26 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് തൃശൂർ…
തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സ് ജൂലൈ നാലിന് തിയേറ്ററുകളിലേക്കെത്തും.…
Uiതിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രിക്കറ്റ് ആരവം. കേരള ക്രിക്കറ്റിന്റെ പുതുയുഗപ്പിറവിക്ക് സാക്ഷ്യം വഹിച്ച ‘കേരള ക്രിക്കറ്റ് ലീഗ്’ …
കഴക്കൂട്ടം: നെറ്റ് സീറോ കാർബൺ ക്യാമ്പസ് എന്ന ലക്ഷ്യത്തിന്റെ ഭാഗമായി മരിയൻ എഡ്യൂസിറ്റിയിലേക്ക് കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് ആരംഭിച്ചു.…