കളിക്കളം – 2022 ന്റെ ആദ്യ ദിനം ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് സാക്ഷിയായി. ഹീറ്റ്സ്, സെമിഫൈനൽ, ഫൈനൽ എന്നിങ്ങനെ 32 ഇനങ്ങളിൽ വിദ്യാർഥികൾ മാറ്റുരച്ചു. കൂടുതൽ സ്‌കോർ നേടി എം.ആർ.എസ് കണിയാമ്പറ്റ ആദ്യദിനം മുന്നിലുണ്ട്.
സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ എം ആർ എസ് ചാലക്കുടിയിലെ അനു എം ഒന്നാം സ്ഥാനം നേടി. സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് ആശ്രാമത്തിലെ ജോൺ കെ ബി, ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ടി ഡി ഒ ചാലക്കുടിയിലെ നിശ്ചൽ ഐ ജെ, ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപിൽ പ്രതീഷ് കുമാർ, ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്തിൽ എം ആർ എസ് കണിയാമ്പറ്റയിലെ ഗോപിക കൃഷ്ണൻ, ജൂനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്തിൽ എ വി എൻ സിബിഎസ്ഇ ഞാറനീലിയിലെ ശ്യാം ശങ്കർ, ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടത്തിൽ ജി എം ആർ എസ് കണിയാമ്പറ്റയിലെ അനാമിക എന്നിവരും ഒന്നാം സ്ഥാനം നേടി.
ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പ് വിഭാഗത്തിൽ എം ആർ എസ് കണിയാമ്പറ്റയിലെ ജനിഷ , സീനിയർ പെൺകുട്ടികളുടെ അമ്പെയ്ത്തിൽ എം ആർ എസ് കണിയാമ്പറ്റയിലെ അനുശ്രീ, സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിൽ എം ആർ എസ് മൂന്നാറിലെ സബിൻ സജി,
സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ എം ആർ എസ് കണിയാമ്പറ്റയിലെ ആദിത്യ കെ എം എന്നിവർ ഒന്നാം സ്ഥാനം നേടി.
സീനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം –
ഒന്നാം സ്ഥാനം – അനു എം (എം ആർ എസ് ചാലക്കുടി)
രണ്ടാം സ്ഥാനം – ശൈലജ ആർ (ടി ടി ഡി പി അട്ടപ്പാടി)
മൂന്നാം സ്ഥാനം – രാധിക ആർ ( ടി ഡി ഒ ചാലക്കുടി)
സീനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടം –
ഒന്നാം സ്ഥാനം – ജോൺ കെ ബി (ജി എം ആർ എസ് ആശ്രാമം)
രണ്ടാം സ്ഥാനം – മനോജ് ടി (ജി എം ആർ എസ് വടശ്ശേരിക്കര)
മൂന്നാം സ്ഥാനം – അജയ് കെ കെ ( എ എം എം ആർ ജി എച്ച എസ് എസ് നല്ലൂർനാട്)
ജൂനിയർ ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടം –
ഒന്നാം സ്ഥാനം – നിശ്ചൽ ഐ ജെ (ടി ഡി ഒ ചാലക്കുടി)
രണ്ടാം സ്ഥാനം – പവൻ (എ എം എം ആർ ജി എച്ച എസ് എസ് നല്ലൂർനാട്)
മൂന്നാം സ്ഥാനം – സരുൺ എം വി (ഇ എം ആർ എസ് പൂക്കോട് )
ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് –
ഒന്നാം സ്ഥാനം – പ്രതീഷ് കുമാർ
രണ്ടാം സ്ഥാനം – ധോണി ഗോപാലൻ
മൂന്നാം സ്ഥാനം – നാജപ്പൻ വി
ജൂനിയർ പെൺകുട്ടികളുടെ 40 മീറ്റർ അമ്പെയ്ത്ത് –
ഒന്നാം സ്ഥാനം – ഗോപിക കൃഷ്ണൻ (എം ആർ എസ് കണിയാമ്പറ്റ)
രണ്ടാം സ്ഥാനം – അക്ഷയ എം ( എം ആർ എസ് ഞാറനീലി)
മൂന്നാം സ്ഥാനം – അഞ്ജന വി എസ് (എം ആർ എസ് കട്ടേല
ജൂനിയർ ആൺകുട്ടികളുടെ 30 മീറ്റർ അമ്പെയ്ത്ത് –
ഒന്നാം സ്ഥാനം – ശ്യാം ശങ്കർ (എ വി എൻ സിബിഎസ്ഇ ഞാറനീലി )
രണ്ടാം സ്ഥാനം – നിശാൽ കെ ( ഇ എം ആർ എസ് പൂക്കോട്)
മൂന്നാം സ്ഥാനം – അനാന്ത് ബിനു ( ടി ഡി ഒ മാനന്തവാടി)
ജൂനിയർ പെൺകുട്ടികളുടെ 800 മീറ്റർ ഓട്ടം –
ഒന്നാം സ്ഥാനം – അനാമിക (ജി എം ആർ എസ് കണിയാമ്പറ്റ)
രണ്ടാം സ്ഥാനം – അബിഷ ബാബു (ഇ എം ആർ എസ് പൂക്കോട് )
മൂന്നാം സ്ഥാനം – നിദ്യാ (എ എം എം ആർ എച് എസ് എസ് കട്ടേല)
സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജംപ് –
ഒന്നാം സ്ഥാനം – ലയ മോഹൻ (എം ആർ എസ് കണിയാമ്പറ്റ )
രണ്ടാം സ്ഥാനം – വിഷിത ( എം ആർ എസ് കാസർഗോഡ്)
മൂന്നാം സ്ഥാനം – സരിത പി കെ ( എം ആർ എസ് കട്ടേല)
സീനിയർ പെൺകുട്ടികളുടെ ഹൈ ജംപ് –
ഒന്നാം സ്ഥാനം – ആദിത്യ കെ എം (എം ആർ എസ് കണിയാമ്പറ്റ )
രണ്ടാം സ്ഥാനം – ആതിര ആർ എസ് ( എം ആർ എസ് കട്ടേല)
മൂന്നാം സ്ഥാനം – ബിജിന ( എം ആർ എസ് കാസർഗോഡ്)
തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ…
തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…
കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില് ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…
കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന് ചേംബര് ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്സില് രൂപീകരിച്ചു.…
ഗുരുവായൂർ: കണ്ണന്റെ പശുക്കള്ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില് പശുക്കള്ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…
ഓപ്പറേഷന് ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ (ഏപ്രില്16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല് ഡ്രൈവില് മയക്കുമരുന്ന് വില്പ്പനയില് ഏര്പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…