കൊച്ചി: ബ്ലൂ മുത്തൂറ്റ് എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രൈം വോളിബോള്‍ ലീഗ് ടീം കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സിന്റെ മുഖ്യ പരിശീലകനായി ഇന്ത്യന്‍ ടീമിന്റെ മുന്‍ അസിസ്റ്റന്റ് കോച്ച് ഹരിലാല്‍ എസ്.ടിയെ നിയമിച്ചു. ഹൈദരാബാദില്‍ നടന്ന പ്രൈം വോളിബോള്‍ ലീഗിന്റെ ആദ്യ പതിപ്പില്‍ ബ്ലൂ സ്പൈക്കേഴ്സിന്റെ സഹ പരിശീലകനായിരുന്നു. രണ്ടാം സീസണ്‍ മത്സരങ്ങള്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കൊച്ചിയിലും അഹമ്മദാബാദിലുമാണ് നടക്കുക.
കളിക്കാരെ പ്രചോദിപ്പിക്കാനും അവരുടെ കളിയെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും കഴിവുള്ള പരിചയസമ്പന്നനും പ്രഗത്ഭനുമായ പരിശീലകനാണ് ഹരിലാല്‍ എന്ന് കൊച്ചി ബ്ലൂ സ്പൈക്കേഴ്‌സ് ഉടമ തോമസ് മുത്തൂറ്റ് പറഞ്ഞു. ഒരു പരിശീലകനെന്ന നിലയില്‍, കളിക്കാരെ മെച്ചപ്പെടുത്തുന്നതിന് ഹരിലാല്‍ അതീവ പ്രാധാന്യം നല്‍കുന്നു. ഹരിലാലിന്റെ പരിശീലനത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് പ്രൈം വോളിബോള്‍ ലീഗിന്റെ അടുത്ത എഡിഷനില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…