ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി ജെയിന്‍ യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സും ഒരു സ്‌പോണ്‍സറാണ്. യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് ടീമിന്റെ സഹ ഉടമയുമാകും. സെപ്റ്റംബര്‍ 2-ന് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസം.

രാജ്യത്ത് സ്‌പോര്‍ട്‌സിന് ഗണ്യമായ പ്രോത്സാഹനം നല്‍കുന്ന മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റി. കായികരംഗത്തിന് നല്‍കുന്ന പ്രോത്സാഹനത്തിന് 2023-ലെ കേന്ദ്ര സര്‍ക്കാരിന്റെ ഖേല്‍ പ്രോത്സാഹന്‍ പുരസ്‌കാരം ജെയിന്‍ നേടിയിരുന്നു. ഇതിന് പുറമേ കായിക മേഖലയുടെ പുരോഗതിക്ക് ഏറ്റവുമധികം സംഭാവന നല്‍കിയ സര്‍വ്വകലാശാലയ്ക്കുള്ള സ്‌പോര്‍ട്ട്‌സ് സ്റ്റാര്‍ അക്‌സ്സെസ് പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം ജെയിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റര്‍മാരായ റോബിന്‍ ഉത്തപ്പ, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ തുടങ്ങി അനേകം ക്രിക്കറ്റര്‍മാരെ ജെയിന്‍ യൂണിവേഴ്‌സിറ്റി സംഭാവന ചെയ്തിട്ടുണ്ട്.

സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ് ആദം, എന്നിവരാണ് ടീമിന്റെ മറ്റ് സഹ ഉടമകള്‍. 2.5 കോടി രൂപയ്ക്കാണ് ഇവരടങ്ങുന്ന കണ്‍സോര്‍ഷ്യം ടീം ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. പ്രഥമ ഐസിഎല്‍ താരലേലത്തിലെ ഏറ്റവും വിലയേറിയ താരത്തെ (എം.എസ്.അഖില്‍- 7.4 ലക്ഷം രൂപ) സ്വന്തമാക്കിയത് ട്രിവാന്‍ഡ്രം റോയല്‍സാണ്.

വിദ്യാഭ്യാസ രംഗത്തിന് പുറമേ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപകനാണ് ഡോ. ടോം ജോസഫ്. ട്രിവാന്‍ഡ്രം റോയല്‍സിന്റെ സഹ ഉടമയാകുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടോം ജോസഫ് പറഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരാണ് ടീമിലുള്ളതെന്നും ആദ്യ സീസണിൽ ടീമിന് മികച്ച പ്രകടനം കാഴ്ച്ച വെക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

പരിചയ സമ്പത്തും യുവത്വവും ഒത്തുചേരുന്ന സംഘത്തെയാണ് ആതിഥേയ ടീമായ ട്രിവാന്‍ഡ്രം റോയല്‍സ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ അണിനിരത്തുന്നത്. മുന്‍ കേരള ടീം ക്യാപ്റ്റന്‍ രോഹന്‍ പ്രേം, ഓള്‍റൗണ്ടര്‍മാരായ അബ്ദുല്‍ ബാസിത്, സി.വി.വിനോദ് കുമാര്‍, എം.എസ്.അഖില്‍ എന്നീ പരിചയ സമ്പന്നര്‍ക്കൊപ്പം ജൂനിയര്‍ തലത്തില്‍ മികവ് തെളിയിച്ചവരുടെ വന്‍ നിരയുമുണ്ട്. അബ്ദുല്‍ ബാസിത് ആണ് ക്യാപ്റ്റനും ഐക്കണ്‍ താരവും. 6 ഓള്‍റൗണ്ടര്‍മാരാണ് ടീമിന്റെ പവര്‍ പാക്ക്. പ്രമുഖ പരിശീലകനായ പി.ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന കോച്ചിങ് ടീമില്‍ സോണി ചെറുവത്തൂര്‍ (ബോളിങ്) എസ്.മനോജ് (ബാറ്റിങ്) അഭിഷേക് മോഹന്‍ (ഫീല്‍ഡിങ്) എന്നീ സ്‌പെഷലിസ്റ്റുകളുമുണ്ട്.

News Desk

Recent Posts

രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില

തിരുവനന്തപുരം: രണ്ടര കിലോയില്‍ അധികം കഞ്ചാവുമായി യുവാവ് പിടിയില്‍. പേയാട് സ്വദേശി വിഷ്ണുവാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.നെയ്യാറ്റിന്‍കര കുന്നത്തുകാലില്‍ ആണ്…

3 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ ‌2025

കുട്ടികളുടെ അവകാശങ്ങൾ നിഷേധിക്കാൻ അനുവദിക്കില്ല: മന്ത്രി വി. ശിവൻകുട്ടികുട്ടികളുടെ പഠനം, സമാധാനം, അവകാശങ്ങൾ എന്നിവ ഏത് സാഹചര്യത്തിലും നിഷേധിക്കാൻ അനുവദിക്കില്ലെന്ന്…

3 hours ago

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ്15 ഒക്ടോബർ 2025

സംസ്ഥാനത്ത് മാറ്റം കൊണ്ട് വരുന്നതിൽ ഗ്രാമപഞ്ചായത്തുകളുടെ പങ്ക് വലുതാണ്: മന്ത്രി കെ എൻ. ബാലഗോപാൽസംസ്ഥാനത്ത് സാധാരണ ജനങ്ങളുടെ ഇടയിൽ മാറ്റം…

3 hours ago

ഐ പി ആര്‍ ഡി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്തിരുവനന്തപുരംവാര്‍ത്താക്കുറിപ്പ് 15 ഒക്ടോബര്‍ 2025

ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടിജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.…

3 hours ago

പ്രസിദ്ധീകരണത്തിന്…….മാരാർജി ഭവൻതിരുവനന്തപുരം15-10-25

ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ്;പിണറായി സർക്കാരിനെ ജനം പുറത്താക്കും: രാജീവ് ചന്ദ്രശേഖർതിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച…

6 hours ago

ആഗോള കൈകഴുകൽ ദിനം :  ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരുവനന്തപുരം:  ആഗോള കൈകഴുകൽ ദിനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശാസ്ത്രീയവും ഫലപ്രദവുമായ കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും കൈകഴുകലിന്റെ ആറു ഘട്ടങ്ങളെക്കുറിച്ചും  ബോധവത്കരണ…

6 hours ago