വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കളിയുടെ താരമായി ആനന്ദ് സാഗർ

ബാറ്റിങ് നിരയുടെ വെടിക്കെട്ട് പ്രകടനമാണ് ട്രിവാൺഡ്രം റോയൽസിനെതിരെ തൃശൂർ ടൈറ്റൻസിന് അനായാസ വിജയം ഒരുക്കിയത്. 23 പന്തിൽ 41 റൺസുമായി ആനന്ദ് സാഗറും 19 പന്തിൽ 47 റൺസുമായി വിഷ്ണു വിനോദും. ഇരുവരുടെയും മികവിൽ ഏഴോവർ ബാക്കി നില്ക്കെ തന്നെ തൃശൂർ വിജയത്തിലെത്തി.

കഴിഞ്ഞ രണ്ട് മല്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓപ്പണിങ്ങിൽ വരുത്തിയ മാറ്റമാണ് തൃശൂരിന്‍റെ വിജയത്തിൽ നിർണ്ണായകമായത്. മധ്യനിരയിൽ നിന്ന് ഓപ്പണിങ്ങിലേക്ക് എത്തിയ ആദ്യ ഊഴത്തിൽ തന്നെ ആനന്ദ് കളിയിലെ താരവുമായി. വിനോദ് കുമാർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ഫോറുമായാണ് ആനന്ദ് തുടങ്ങിയത്. അഖിൻ സത്താർ എറിഞ്ഞ രണ്ടാം ഓവറിൽ പിറന്നത് 13 റൺസ്. നേരിട്ട രണ്ട് പന്തുകൾ മിഡ് ഓണിലൂടെ അനായാസം ബൌണ്ടറി കടത്തിയ ആനന്ദ് തൃശൂരിന്‍റെ തുടക്കം വേഗത്തിലാക്കി.

പേസ് – സ്പിൻ വ്യത്യാസമില്ലാതെ ബൌളർമാരെ അനായാസം നേരിട്ട ആനന്ദിന്‍റെ ബാറ്റിൽ നിന്ന് ഫോറും സിക്സും തുടരെയൊഴുകി. വിനോദ് കുമാർ എറിഞ്ഞ അഞ്ചാം ഓവറിൽ രണ്ട് സിക്സ് നേടിയ ആനന്ദ് അതിവേഗം അർദ്ധ സെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി പുറത്തയായത്. 41 പന്തിൽ മൂന്ന് ഫോറും നാല് സിക്സും അടക്കം 41 റൺസ്.

കേരള ക്രിക്കറ്റിൽ ഇതിനു മുൻപും ഇത്തരം മികവുറ്റ ഇന്നിങ്സുകൾ ആനന്ദ് കാഴ്ച വച്ചിട്ടുണ്ട്. കഴിഞ്ഞ എൻഎസ്കെ ട്രോഫി ടൂർണ്ണമെന്‍റിൽ കോഴിക്കോടിനെതിരെ ആലപ്പുഴയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ പ്രകടനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. അന്ന് 70 പന്തിൽ 14 ഫോറും അഞ്ച് സിക്സും അടക്കം 117 റൺസാണ് നേടിയത്. ആ ടൂർണ്ണമെന്‍റിൽ പ്രോമിസിങ് യങ്സറ്റർ പുരസ്കാരവും ആനന്ദിനെ തേടിയെത്തിയിരുന്നു. 15 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ മറ്റൊരു ഉജ്ജ്വല ഇന്നിങ്സും ആനന്ദിന്‍റെ പേരിലുണ്ട്. രണ്ട് വർഷം സ്കൂൾ നാഷണൽസ് കളിച്ച ആനന്ദ് ഒരു മല്സരത്തിൽ മാൻ ഓഫ് ദി മാച്ചും ആയിരുന്നു.

ചെങ്ങന്നൂർ ന്യൂ കിഡ്സ് അക്കാദമിയിലൂടെ ക്രിക്കറ്റ് ലോകത്തേക്ക് കടന്നു വന്ന ആനന്ദിന്‍റെ പരിശീലകൻ സന്തോഷാണ്. സുരേഷ് കുമാറും സുനിതയുമാണ് മാതാപിതാക്കൾ. കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങൾ കരിയറിൽ നിർണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് ആനന്ദ് സാഗർ

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago