ടെക്നോപാർക്കിൽ ‘റാവിസ് പ്രതിധ്വനി സെവൻസ് & ഫൈവ്സ് ഫുട്ബോൾ’ ടൂർണമെൻറ് 2024 യു എസ് ടിയും ടാറ്റലക്സിയും ചാമ്പ്യൻമാർ ; മന്ത്രി ശ്രീ ശിവൻകുട്ടി ഫൈനൽ മത്‌സരങ്ങൾ ഉത്‌ഘാടനം ചെയ്തു, ഇന്ത്യൻ ഫുട്ബോൾ ഇന്റർനാഷണൽ ശ്രീ എൻ പി പ്രദീപ് സമ്മാനങ്ങൾ വിതരണം ചെയ്തു
ഐ ടി ജീവനക്കാരുടെ ക്ഷേമ സംഘടന, പ്രതിധ്വനി സംഘടിപ്പിച്ച ടെക്നോപാർക്കിലെ നൂറിലധികം ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരച്ച “റാവിസ് പ്രതിധ്വനി സെവൻസ്“ ടൂർണമെന്റ് ഏഴാമത് എഡിഷൻ ഫൈനലിൽ യു എസ് ടി (U S T), ഇൻഫോസിസിനെ (Infosys) 1-0 ത്തിനു തോൽപ്പിച്ചു. 25 ഐ ടി കമ്പനികൾ പങ്കെടുത്ത വനിതകളുടെ ”പ്രതിധ്വനി ഫൈവ്സ്” ഫുട്ബാൾ ടൂർണമെന്റ് ഫൈനലിൽ ടാറ്റാലെക്സി (Tata Elxsi), എച്ച് & ആർ ബ്ലോക്കിനെ (H&R Block) 2-0 ത്തിനു തോൽപ്പിച്ചു.
2024 സെപ്റ്റംബർ 5 വ്യാഴാഴ്ച 3:30 നു ടെക്നോപാർക് ഗ്രൗണ്ടിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങളുടെ ഉദ്‌ഘാടനം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ. വി ശിവൻകുട്ടി നിർവഹിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിൽ ഏറ്റവും കൂടുതൽ കാലം കളിച്ച മലയാളി ശ്രീ എൻ പി പ്രദീപ്, അയ്യപ്പൻ എൻ ( ജി എം, ലീല റാവിസ് കോവളം), സാം ഫിലിപ്പ് (ജി എം, ലീല അഷ്ടമുടി കൊല്ലം), നാഗരാജൻ നടരാജൻ (സി ഇ ഒ ഐ ഡൈനമിക്സ് & ഡയറക്ടർ യൂഡി) തുടങ്ങിയ വിശിഷ്ട വ്യക്തികൾ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
‘റാവിസ് ഹോട്ടൽ ഗ്രൂപ്പി’ന്റെയും ‘യൂഡി പ്രൊമോഷൻസ്’ ൻറെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ നൂറിലധികം ഐ ടി കമ്പനികളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഐ ടി ജീവനക്കാർ പങ്കെടുത്തു. ഫുട്ബോൾ ഫൈനൽ മത്സരങ്ങൾ കാണുവാൻ ആയിരത്തിഅഞ്ഞൂറിലധികം ടെക്കികൾ ഗ്രൗണ്ടിലെത്തിയിരുന്നു
സെവൻസ് ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് ഇരുപത്തി അയ്യായിരം രൂപയും എവർ റോളിംഗ് ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. അതോടൊപ്പം റാവിസ് ഹോട്ടൽസും (Raviz Hotels) യൂഡിയും(Yoode Promotions) നൽകുന്ന നിരവധി സമ്മാനങ്ങളും ലഭിച്ചു. ഫൈവ്സ് ടൂർണമെന്റ് ജേതാക്കൾക്ക് പതിനയ്യായിരം രൂപയും ട്രോഫിയും റാവിസ് അഷ്ടമുടിയിൽ ഒരു ദിവസത്തെ താമസവും ലഭിക്കും. ടൂർണമെന്റിലെ മികച്ച കളിക്കാർക്കും, ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാർക്കും, മികച്ച ഗോൾകീപ്പർമാർക്കും പ്രത്യേകം പുരസ്കാരങ്ങൾ നൽകി. ഓരോ കളികൾക്കു ശേഷവും ഏറ്റവും മികച്ച കായികതാരത്തിനു പ്ലയർ ഓഫ് ദി മാച്ച് ട്രോഫിയും ‘യൂഡി’ നൽകുന്ന പ്രത്യേകം സമ്മാനങ്ങളും ഉണ്ടായിരുന്നു.
കേരളത്തിലെ പ്രമുഖ ഐ ടികമ്പനികളെല്ലാം പങ്കെടുക്കുന്ന ‘റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ’ ടൂർണമെൻറ് ഇന്ത്യയിൽ തന്നെ ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റാണ്. 175 മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂർണമെന്റാണ് ഇന്നലെ സമാപിച്ചത്.
അവാർഡ് ജേതാക്കൾ – പുരുഷന്മാരുടെ രാവിസ് പ്രതിധ്വനി സെവെൻസ്
Winners Prathidhwani7s – Season 7
*** വിജയികൾ – യു എസ് ടി ( Winner – UST)
അവാർഡ് ജേതാക്കൾ -വനിതകളുടെ പ്രതിധ്വനി ഫൈവ്സ്
Winners Prathidhwani5s – Season 4
**ജേതാക്കൾ – ടാറ്റാലക്സി (Winner – TATA Elxsi)
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…
കൊച്ചി: ദീപാവലി ആഘോഷങ്ങളെ കൂടുതല്‍ മനോഹരമാക്കാന്‍ കോക്കാകോള ഇന്ത്യയും ഗൂഗിള്‍ ജെമിനിയും ചേര്‍ന്ന് ''ഫെസ്റ്റികോണ്‍സ്'' എന്ന ക്യാമ്പയിന്‍ ഒരുക്കുന്നു. ഗൂഗിള്‍…
തിരുവനന്തപുരം:- കേരള കൾച്ചറൽ ഫോറത്തിൻ്റെ 'സത്യൻ ചലച്ചിത്ര പുരസ്കാരം' നടി ഉർവശിക്ക്. കഴിഞ്ഞ 40 വർഷത്തിലേറെയായി ചലച്ചിത്ര അഭിനയ രംഗത്തുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് കുട്ടികള്‍ക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിയായ മൂന്നരവയസുകാരനും…
കെഎസ്ആർടിസി വെള്ളറട, പാറശ്ശാല ഡിപ്പോകളുടെ ഇ -ഓഫീസ് പ്രവർത്തനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. ഓഫീസ് നടപടിക്രമങ്ങൾ …
പാളയം കണ്ണിമേറ മാർക്കറ്റ് പ്രദേശത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട പുനരധിവാസ സമുച്ചയമായ എം ബ്ലോക്കിന്റെ പ്രവർത്തനോദ്‌ഘാടനവും താക്കോൽദാനവും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്…