സിബിഎസ്ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി

തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മണക്കാട് ടോസ് അക്കാദമിയിൽ ദി ഓക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ‌ അബുബക്കർ സിദ്ധിക്ക് നിർവ്വഹിച്ചു.

തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 75 സി ബി എസ് ഇ സ്കൂളുകളിലെ 900 വിദ്യാർത്ഥികളാണ് സബ്ജൂനിയർ , ജൂനിയർ, സീനിയർ വിഭാ​ഗങ്ങളിലായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ടോസ് അക്കാദമിയിലെ 6 കോർട്ടുകളിലായാണ് ബാഡ്മിന്റൺ മത്സരങ്ങൾ നടക്കുന്നത്. ടോസ് സ്പോർട്സ് അക്കാ​ദമിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ ബാഡ്മിന്റൺ അസോസിയേഷൻ ചീഫ് റെഫറി ഉദയകുമാർ മത്സരാർത്ഥികൾക്ക് മാർ​ഗ നിർദ്ദേശങ്ങൾ നൽകി, ദി ഓക്സ്ഫോർഡ് സ്കൂൾ ഹെഡ് മാസ്റ്റർ മുഹമ്മദ്സയിദ്, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു, മനാറുൽ ഹുദാ ട്രസ്റ്റ് മാർക്കറ്റിം​ഗ് ഹെഡ് വിനീത് കെ മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

News Desk

Recent Posts

എടിഎം കൗണ്ടറിൽ വെച്ച് പതിനാറുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; മധ്യവയസ്‌കൻ പിടിയിൽ

കൊല്ലം :  കൊല്ലത്ത് എ ടി എം കൗണ്ടറിൽ വെച്ച് 16 കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കൻ പിടിയിൽ.…

2 days ago

പ്രഥമ ദേശീയ സാംസ്കാരിക മുദ്രാ പുരസ്കാരം ഡോ. പ്രമോദ് പയ്യന്നുരിന്

തിരുവനന്തപുരം: ഗോവയിലെ 13 അസോസിയേഷനു കൾ ചേർന്ന ഫെഡറേഷൻ ഓ ഫ് ഓൾ ഗോവ മലയാളി അസോസിയേഷന്റെ പ്രഥമ ദേശീയ…

2 days ago

17-മത് ഐ. ഡി. എസ്. എഫ്. എഫ്. കെ: ആദ്യ ഡെലിഗേറ്റ് ആയി നടന്‍ മാത്യു തോമസ്

തിരുവനന്തപുരം: കുറഞ്ഞ സമയത്തില്‍ ആശയം കാണികളിലേക്ക് എത്തിക്കാന്‍ ഹ്രസ്വചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണെന്ന് യുവനടന്‍ മാത്യു തോമസ്. കേരള സംസ്ഥാന…

2 days ago

മണ്‍മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് ആദരമായി<br>ഹോമേജ് വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍

തിരുവനന്തപുരം: 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള സമീപകാലത്ത് വിട്ടുപിരിഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്കുള്ള ആദരമായി ഏഴ് ചിത്രങ്ങള്‍ ഹോമേജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.സുലൈമാന്‍ സിസ്സെ,…

2 days ago

ട്രിവാൺഡ്രം റോയൽസിനെതിരെ അനായാസ വിജയവുമായി കൊച്ചി ബ്ലൂ ടൈഗേഴ്സ്

തിരുവനന്തപുരം - കെസിഎൽ രണ്ടാം സീസണിലെ രണ്ടാം മല്സരത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ട്രിവാൺഡ്രം റോയൽസിനെ തോല്പിച്ചു. എട്ട് വിക്കറ്റിനായിരുന്നു…

3 days ago

കെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

143 പുതിയ  ബസുകളുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ ഡിജിറ്റലൈസേഷന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചുകെഎസ്ആർടിസി പുതിയ തലത്തിലേക്ക് ഉയരുകയാണെന്ന് മുഖ്യമന്ത്രി പിണറായി…

3 days ago