ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ 4ന് തുടക്കം

തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് ഒക്ടോബർ നാലിന് തുടക്കമാകുമെന്ന് ദി ഒക്സ്ഫോർഡ് സ്കൂൾ തിരുവനന്തപുരം പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് വാർത്താ കുറിപ്പിൽ അറിയിച്ചു.

സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മണക്കാട് ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നാലിന് രാവിലെ 9 മണിക്ക് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

തിരുവനന്തപുരം ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു അടുത്തിടെ കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും വേദിയായത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 45 സി ബി എസ് ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഭാ​ഗങ്ങളിലായി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ 6 ന് സമാപിക്കും.

News Desk

Recent Posts

പ്രവാസികള്‍ക്ക് നാട്ടില്‍ ജോലി; 100 ദിന ശമ്പള വിഹിതം നോര്‍ക്ക നല്‍കും

നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…

1 day ago

വർഗീയത കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല – രമേശ് ചെന്നിത്തല

വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…

1 day ago

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…

1 day ago

ഓക്സ്ഫോ കെയർ- സൗജന്യ മെഡിക്കൽ ക്യാമ്പ് സമാപിച്ചു

കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…

3 days ago

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…

7 days ago

29 ാമത് ഐ.എഫ്.എഫ്.കെ: സംഘാടക സമിതി രൂപീകരിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…

7 days ago