ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മണക്കാട് ദി ഒക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വർണ്ണാാഭമായ ചടങ്ങിൽ ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നിർവ്വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ദി ഓക്സ്ഫോർഡ് സുകൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാ​ഗം മേധാവി ജാസിം ദാസ് സ്വാ​ഗതം ആശംസിച്ചു. സി ബി എസ് ഇ നിരീക്ഷകൻ ഹരി, ദി ഒക്സ്ഫോർഡ് സ്കൂളിലെ വിവിധ വിഭാ​ഗങ്ങളിലെ പ്രഥാനാധ്യാപകരായ മുഹമ്മദ്സയിദ്, സന്ധ്യാ ജി,നമൃത,അജ്ഞലികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.

അടുത്തിടെ കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു വേദിയായത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 45 സി ബി എസ് ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഭാ​ഗങ്ങളിലായി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ 6 ന് സമാപിക്കും.

News Desk

Recent Posts

ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ യുവത്വത്തിൻ്റെ ആഘോഷവുമായി കൂടൽ തുടങ്ങി

മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം "കൂടൽ" ചിത്രീകരണം തുടങ്ങി. ഇന്നത്തെ യുവത്വത്തിന്റെ ആഘോഷവും, അവർക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്. ബിബിൻ…

1 day ago

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ…

1 day ago

സിനിമാ സെറ്റുകളിലെ ലഹരി: നിർദേശം നൽകി കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് . പ്രത്യേക അന്വേഷണ സംഘത്തിന് നിർദേശം നൽകി ഹൈക്കോടതി.ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി…

2 days ago

രഞ്ജി ട്രോഫി കേരളത്തിന് തകർപ്പൻ വിജയം

രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് തകർപ്പൻ വിജയം. തിരുവനന്തപുരം നടന്ന മത്സരത്തിന്റെ അവസാന ദിവസം 158 എന്ന…

2 days ago

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കോഴിക്കോട്: കേരളത്തിലെ ഫുള്‍ എ പ്ലസുകള്‍ പൊള്ളത്തരമാണെന്ന് ശാസ്ത്രജ്ഞനും ഇന്ത്യന്‍ നാഷണല്‍ അക്കാഡമി ഫെലോയുമായ പ്രൊഫ. കാനാ സുരേശന്‍. എസന്‍സ്…

2 days ago

കളിക്കളം – 2024 ലോഗോ പ്രകാശനം ചെയ്തു

ഒക്ടോബർ 28 മുതൽ 30 വരെ എൽ എൻ സി പി ഗ്രൗണ്ടിൽ സംസ്ഥാന പട്ടിക വർഗ വികസന വകുപ്പിനു…

2 days ago