തിരുവനന്തപുരം : സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ ഖോ ഖോ ചാമ്പ്യൻഷിപ്പിന് തിരിതെളിഞ്ഞു. തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മണക്കാട് ദി ഒക്സ്ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച വർണ്ണാാഭമായ ചടങ്ങിൽ ഖോ ഖോ ദേശിയ ഗെയിംസ് ജേതാവ് അരുൺ എസ് എ നിർവ്വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അബുബക്കർ സിദ്ധിക്ക് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ദി ഓക്സ്ഫോർഡ് സുകൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ജാസിം ദാസ് സ്വാഗതം ആശംസിച്ചു. സി ബി എസ് ഇ നിരീക്ഷകൻ ഹരി, ദി ഒക്സ്ഫോർഡ് സ്കൂളിലെ വിവിധ വിഭാഗങ്ങളിലെ പ്രഥാനാധ്യാപകരായ മുഹമ്മദ്സയിദ്, സന്ധ്യാ ജി,നമൃത,അജ്ഞലികൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
അടുത്തിടെ കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു വേദിയായത്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുളള ജില്ലകളിലെ 45 സി ബി എസ് ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഖോ ഖോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ 6 ന് സമാപിക്കും.
വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…
തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…
വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…
എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…