തിരുവനന്തപുരം : മണക്കാട് ദി ഓസ്‌ഫോർഡ് സ്കൂളിൽ വെച്ച് നടന്ന സി ബി എസ് സി ക്ലസ്റ്റർ ഇലവൻ ഖോ ഖോ ചാംപ്യൻഷിപ്പ് സമാപിച്ചു.
സമാപന ചടങ്ങിൽ ദി ഓസ്‌ഫോർഡ് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് അധ്യക്ഷത വഹിച്ചു. നാരായണ സ്കൂൾ പ്രിൻസിപ്പൽ പ്രതീത വി.പി. മുഖ്യ അതിഥിയായി . സ്കൂൾ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ ബിജു, ഹെഡ് മാസ്റ്റർ സയീദ്, സി ബി എസ് സി . ഒബ്സർവർ ഹരി തുടങ്ങിയവർ പങ്കെടുത്തു. അണ്ടർ 14 ആൺ കുട്ടികളുടെ വിഭാഗത്തിൽ സർവോദയ സെൻട്രൽ വിദ്യാലയ , ബസേലിയസ് വിദ്യ നികേതൻ വെട്ടിക്കൽ, അൽഹിന്ദ് പബ്ലിക് സ്കൂൾ, മൌന്റ്റ് ബഥനി പബ്ലിക് സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആൺകുട്ടികളുടെ അണ്ടർ17 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ, ആലങ്ങാട് ജാമത് പബ്ലിക് സ്കൂൾ, ഇളംകാവ് വിദ്യ മന്ദിർ, ചിന്മയ വിദ്യാലയ വടുതല. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അണ്ടർ 19 ആൺ കുട്ടികളുടെ വിഭാഗത്തിൽ. ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ഭവൻസ് വിദ്യ മന്ദിർ ഗിരിനഗർ, ബസേലിയസ് വിദ്യ നികേതൻ വെട്ടിക്കൽ, മൌന്റ്റ് കാർമ്മൽ സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ശ്രീനാരായണ പബ്ലിക് സ്കൂൾ പൂന്തോട്ടം, സർവോദയസെൻട്രൽ സ്കൂൾ, ഭവൻസ് വിദ്യ മന്ദിർ എളമക്കര , അൽ ഹിന്ദ് പബ്ലിക് സ്കൂൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺകുട്ടികളുടെ അണ്ടർ17 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ശ്രീ വിവേകാനന്ദ മെമ്മോറിയൽ പബ്ലിക് സ്കോൾ, ഓസ്‌ഫോർഡ് സ്കൂൾ തിരുവനന്തപുരം, യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പെൺകുട്ടികളുടെ അണ്ടർ 19 വിഭാഗത്തിൽ ഭവൻസ് വിദ്യ മന്ദിർ ഏരൂർ, ശ്രീ നാരായണ പബ്ലിക് സ്ക്കൂൾ പൂന്തോട്ടം, ദി സ്കൂൾ ഓഫ് ഗുഡ് ഷെപ്പേർഡ് യാഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് പ്രിൻസിപ്പൽ അബൂബക്കർ സിദ്ധീഖ് ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.
നോര്‍ക്ക റൂട്ട്സ്-നെയിം സ്കീമില്‍ എംപ്ലോയർ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് പുതുതായി ആരംഭിക്കുന്ന നോർക്കാ…
വർഗീയത ആളിക്കത്തിക്കുന്ന തരംതാണ പ്രവർത്തികൾ കൊണ്ട് സിപിഎമ്മിന് പാലക്കാട് ഒരു ചലനവും ഉണ്ടാക്കാൻ പറ്റില്ല - രമേശ് ചെന്നിത്തല. തിരുവനന്തപുരം:…
എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും. ആന്റിബയോട്ടിക്കുകളുടെ അമിതവും അനാവശ്യവുമായ ഉപയോഗത്തിനെതിരെയുള്ള ബോധവത്ക്കരണം: സംസ്ഥാനതല ഉദ്ഘാടനം. വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍…
കൊല്ലം : മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ഒക്സ് ഫോർഡ് സ്കൂളിൽ നടന്നഓക്സ്ഫോ കെയർ സമാപിച്ചു. സിൽവർ…
പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി (SCoD) ഇന്ന് (നവംബർ 14) ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു. ലോക്സഭാംഗം ശ്രീ രാധാ മോഹൻ…
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2024 ഡിസംബര്‍ 13 മുതല്‍ 20 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെയുടെ വിജയകരമായ…