തിരുവനന്തപുരം: മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലത്ത് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിഓക്സ്ഫോർഡ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് ആരംഭിച്ചു. മുൻ സന്തോഷ് ട്രോഫി ക്യാപ്റ്റനും ഡെപ്യൂട്ടി കമാൻഡന്റുമായ കുരികേഷ് മാത്യു ടൂർണമെൻറിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
കൊല്ലം ഓക്സ്‌ഫോർഡ് സ്കൂൾ പ്രിൻസിപ്പൽ സനൽ ടി.എസ് അധ്യക്ഷത വഹിച്ച ഉദ്‌ഘാടന ചടങ്ങിൽ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് രാമഭദ്രൻ, സ്കൂൾ മാനേജർ ഷാനവാസ് എ. തുടങ്ങിയവർ പങ്കെടുത്തു. 25, 26,27 & 28, എന്നീ ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള സി ബി എസ് ഇ, ഐ സി എസ് ഇ സ്കൂളുകളിൽ നിന്നുളള 32 ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഫുട്ബോൾ ടൂർണമെന്റിൽ വിജയിക്കുന്ന ടീമിന് 10000 രൂപയും രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5000 രൂപയും സമ്മാനമായി ലഭിക്കും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…