Categories: KERALANEWSSPORTS

ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ്: കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി

തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഓക്സ്ഫഡ് സ്കൂളിൽ സംഘടിപ്പിച്ച ദി ഓക്സ്ഫഡ് ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻറ് സമാപിച്ചു. സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. മത്സരത്തിൽ കൊല്ലം ടി കെ എം സെൻ്റെനറി പബ്ലിക് സ്കൂൾ ജേതാക്കളായി. ആതിഥേരായ കൊല്ലം ഓക്സ്ഫഡ് സ്കൂൾ രണ്ടാം സ്ഥാനം നേടി.

25 മുതൽ 28 വരെ നടന്ന ടൂർണമെൻ്റിൽ ജില്ലയിലെ 32 സ്കൂളുകൾ പങ്കെടുത്തു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥിയായ അൽ അമീൻ, ടി കെ എം സെൻ്റിനറി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ അമീൻ ആസിഫ് എന്നിവർ ബെസ്റ്റ് പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഗോൾ നേടിയ ഐശ്വര്യ പബ്ലിക് സ്കൂൾ വിദ്യാർത്ഥി ഫഹദ് ഗോൾഡൻ ബൂട്ടിന് അർഹനായി. ടീ കെ എം സ്കൂൾ വിദ്യാർത്ഥിയായ ഫയാസ് അലി പ്ലെയർ ഓഫ് ദ ടൂർണമെന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഓക്സ്ഫോർഡ് സ്കൂൾ വിദ്യാർത്ഥികളായ ആദിൽ അബ്ദുൽ വഹാബ്, റിസ്വാൻ എന്നിവർ യഥാക്രമം മികച്ച ഡിഫൻഡർ മികച്ച ഗോൾകീപ്പർ എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഫുഡ്‌ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങ് മുൻ സന്തോഷ് ട്രോഫി താരം അജയ് നായർ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി അദ്ദേഹം വിതരണം ചെയ്തു. മനാറുൽ ഹുദാ ട്രസ്റ്റിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രമോദ് നായർ ഓക്സ്ഫഡ് സ്കൂൾ പ്രിൻസിപ്പാൾ സനൽ ടി എസ്, മാനേജർ എ ഷാനവാസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

News Desk

Recent Posts

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ് തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ…

17 hours ago

തിരുവനന്തപുരം SAT ആശുപത്രിയിൽ നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

തിരുവനന്തപുരം, ഓഗസ്റ്റ് 03, 2026: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ ഞെട്ടൽ.…

1 day ago

സന്തോഷത്തിലാണോ കേരളത്തിലെ കുടുംബങ്ങൾ? മാറുന്ന ബന്ധങ്ങൾക്കിടയിലെ യാഥാർത്ഥ്യങ്ങൾ തേടി ഒരു അന്വേഷണം

വീടുകൾ വലുതാകുമ്പോൾ ബന്ധങ്ങൾ ചെറുതാകുന്നുണ്ടോ? — കേരളത്തിന്റെ സാമൂഹിക ജീവിതത്തെക്കുറിച്ച് ചർച്ചയാകുമ്പോൾ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണിത്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ജീവിത…

2 days ago

കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; 24 മണിക്കൂർ കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങൾ…

2 days ago

കേരള-ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൻ്റെ പ്രഥമ പൂർവ്വ വിദ്യാർത്ഥി സംഗമം

എൻ.സി.സി കേരള-ലക്ഷദ്വീപ് മേഖല ഇതാദ്യമായി പൂർവ കേഡറ്റുകളുടെ സംഗമം സംഘടിപ്പിച്ചു. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കരിയപ്പ ഓഡിറ്റോറിയത്തിൽ നടന്ന…

2 days ago

അടുത്ത ആറു മണിക്കൂറിൽ മിന്നൽ പ്രളയത്തിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത ആറു മണിക്കൂറിൽ വിവിധ ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം…

2 days ago