ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ബാഡ്മിന്റൺ അക്കാദമി : ടോസ്സ് അക്കാദമി

തയ്യാറാക്കിയത്: പ്രവീണ്‍ സി കെ

വിദ്യാഭ്യാസ മേഖലയിലും, ആരോ​ഗ്യമേഖലയിലും പതിറ്റാണ്ടുകളായി നിലയുറപ്പിച്ച് തങ്ങളുടെതായ വ്യക്തിമു​​ദ്ര പതിപ്പിച്ച മനാറുൽ ഹുദാ ട്രസ്റ്റ് കേരളത്തിന് മാത്രമല്ല ​ദേശിയ കായിക രം​ഗത്തിന് നൽകിയ സമ്മാനമാണ് ടോസ്സ് അക്കാദമി.

കേരളത്തിൽ നിന്നും മികച്ച ബാഡ്മിന്റൺ താരങ്ങളെ വാ‍‍ർത്തെടുക്കുകയെന്ന ഉദ്ദേശ്യലക്ഷ്യത്തോടെ 2016 ൽ ആണ് ടോസ്സ് അക്കാദമി തിരുവനന്തപുരം കല്ലാട്ടുമുക്കിലെ നാഷണൽ ന​ഗറിൽ പ്രവർത്തനം ആരംഭിച്ചത്. 2024 യിൽ ഖേലോ ഇന്ത്യയുടെ അക്രെഡിറ്റേഷൻ ഉള്ള ദക്ഷിണേന്ത്യയിലെ ആദ്യത്തെ ബാഡ്മിന്റൺ അക്കാദമി ആയി ടോസ്സ് അക്കാദമി മാറി. നമ്മുടെ നാട്ടിലെ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തി അവർക്ക് ലോകോത്തര പരിശീലനം നൽകാനും വിവിധ ടൂർണമെന്റുകൾക്ക് സജ്ജരാക്കാനുംവേണ്ടിയാണ് ടോസ്സ് അക്കാദമി എന്ന പേരിൽ കായിക വിദ്യാഭ്യാസ അക്കാദമി സ്ഥാപിക്കാൻ മനാറുൽ ഹുദാ ട്രസ്റ്റ് മുന്നോട്ട് വന്നത്. ദേശിയ, അന്തർദേശിയ ടൂർണ്ണമെന്റുകളിൽ തങ്ങളുടെ മിന്നും പ്രകടനം കാഴ്ചവെച്ച് മെഡലുകൾ വാരിക്കൂട്ടിയ ഒളിമ്പ്യൻ ദിജു, പ്രമുഖ ഇൻഡോനേഷ്യൻ കോച്ച് ആലം ഷാ, ബി ഡബ്ല്യു എഫ് കോച്ചിങ് സർട്ടിഫിക്കറ്റ് നേടിയ അലക്സ് തരകൻ, സംസ്ഥാനത്തെ ജൂനിയർ, സബ് ജൂനിയർ, സീനിയർ എന്നീ തലങ്ങളിലുളള സ്കൂൾ വിദ്യാർത്ഥികൾക്ക് മികച്ച പരിശിലനം നൽകി മത്സരങ്ങൾക്ക് പ്രാപ്ത്തരാക്കി ടൂർണമെന്റുകളിൽ കിരീടം നേടികൊടുത്തിട്ടുളള കേരളത്തിൽ അറിയപ്പെടുന്ന കോച്ച് ആയ ഉദയകുമാർ തുടങ്ങിയവരാണ് ടോസ്സ് അക്കാദമിയുടെ വിദഗ്ധരായ പരിശീലകർ നിരവധി ദേശിയ – അന്താരാഷ്ട്ര ബാഡ്മിന്റൺ മത്സരങ്ങളിൽ അക്കാദമിയിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ വിജയം കൈവരിച്ചിട്ടുണ്ട്. COTE D ‘ IVOIRE INTERNATIONAL SERIES ൽ വെങ്കല മെഡൽ നേടിയ അരവിന്ദ്, അണ്ടർ 19 ൽ 2017 ൽ വെങ്കല മെഡൽ നേടിയ വിഷ്ണു ശ്രീകുമാർ, രോഹിത് ജയകുമാർ, 2018 ൽ സമാന വിഭാഗത്തിൽ ദേശിയ ചാമ്പ്യന്മാർ ആയ ബാലസുബ്രഹ്മണ്യൻ, അഷ്‌ന റോയ് എന്നിവർ ടോസ്സ് അക്കാദമിയിൽ പരിശിലനം നേടിയ വിദ്യാർത്ഥികളാണ്.

സീനിയർ റാങ്കിങ് ടൂർണമെന്റിൽ ലേഡീസ് ഡബിൾ‍സ്‌, മിക്സഡ് ഡബിൾ‍സ്‌ റണ്ണർ അപ്പ് ആയ നിളയും അക്കാദമിയിൽ നിന്നും വിദ​​ഗ്ദപരിശീലനം നേടുന്ന കായികതാരമാണ്. നമ്മുടെ നാട്ടിലെ വിദ്യാർത്ഥികൾക്കുപരിയായി ക്യാനഡയിൽ നിന്നുളള ബാഡ്മിന്റൺ പ്രതിഭ വരെ ടോസ്സിൽ നിന്നും വിദ​ഗ്ദ പരിശീലനം നേടുന്നുണ്ട്. ബാംഗ്ലൂരിൽ നടന്ന ഓൾ ഇന്ത്യ റാങ്കിങ് ടൂർണമെന്റിൽ ടോസ്സ് അക്കാദമിയുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച രീതിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്‌തു. ഇത് കൂടാതെ ബാഡ്മിന്റൺ പരിശിലനത്തിന് വരുന്ന വിദ്യാർത്ഥികൾക്ക് ടോസ്സിനോടനുബന്ധിച്ചുളള നീന്തൽ കുളവും, അത്യാധുനിക ഉപകരണങ്ങളുളള ജിമ്മും തീർത്തും സൗജന്യമായി ഉപയോ​ഗിക്കാമെന്ന പ്രത്യേകതയും ടോസ്സ് അക്കാദമിക്കുണ്ട്.

നിരവധി ദേശിയ – സംസ്ഥാന തല ടൂർണമെന്റുകൾക്കു ടോസ്സ് അക്കാദമി ആതിഥേയത്വം വഹിച്ചിട്ടുളളത് എടുത്തുപറയേണ്ടതാണ്. അബ്ദുൽ കലാം യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി യുടെ വാർഷിക ബാഡ്മിന്റൺ ടൂർണമെന്റ്, സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്, സി ബി എസ് ഇ സൗത്ത് സോൺബാഡ്മിന്റൺ ടൂർണമെന്റ്, മുത്തൂറ്റ് ഫിൻകോർപ്പ് ടൂർണമെന്റ് , ഒ എസ് ബി സി തൂടങ്ങിയ മത്സരങ്ങൾക്കും , സംസ്ഥാന തലത്തിലും, ദേശിയ തലത്തിലും, അന്തർദേശിയ തലത്തിലുമുളള നിരവധി മത്സരങ്ങൾക്കും ടോസ്സ് അക്കാദമി ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

News Desk

Recent Posts

ട്രിവാൺഡ്രം റോയൽസ് സെമിയിൽ

തലശ്ശേരി: ട്രിവാൺഡ്രം റോയൽസ് , കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൻ്റെ സെമിയിൽ…

24 hours ago

സാന്ദീപനി സേവാ ട്രസ്റ്റിന്റെ വേനൽക്കാല ക്യാമ്പ് ‘ചങ്ങാതിക്കൂട്ടം’ തുടങ്ങി

തിരുവനന്തപുരം: കാലടി കുളത്തറ സാന്ദീപനി സേവാ ട്രസ്റ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന വേനൽക്കാല ക്യാമ്പ്…

2 days ago

സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍

കരിക്കകത്തെ സലൂണിലെ തൊഴിലാളി, സംശയം തോന്നി പരിശോധിച്ചു; ഷൂസിനടിയില്‍ ഒളിപ്പിച്ചത് 25.7 ഗ്രാം ട്രമഡോള്‍, അറസ്റ്റിൽ. തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിള…

2 days ago

ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് കേരള കൗണ്‍സില്‍ രൂപീകരിച്ചു

കൊച്ചി: പ്രമുഖ വ്യവസായ സംഘടനയായ ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ(ഐസിസി) പ്രവര്‍ത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള കൗണ്‍സില്‍ രൂപീകരിച്ചു.…

2 days ago

പശുക്കള്‍ക്കായി ഹൈടെക് ഗോശാല; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍

ഗുരുവായൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്. ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.10,000…

2 days ago

ഓപ്പറേഷന്‍ ഡി-ഹണ്ട്: 123 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍16) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2134 പേരെ…

2 days ago