തിരുവനന്തപുരം; കൂച്ച് ബിഹാര്‍ അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. അഹമ്മദ് ഇമ്രാനാണ് ടീം ക്യാപ്റ്റന്‍. പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ എമേര്‍ജിംഗ് പ്ലെയര്‍ ആയി തെരഞ്ഞെടുത്ത താരമായിരുന്നു അഹമദ് ഇമ്രാന്‍. എലൈറ്റ് ഗ്രൂപ്പ് ഇ-യില്‍ ഉള്‍പ്പെട്ടിരിക്കുന്ന കേരളത്തിന്റെ എതിരാളികള്‍ മഹാരാഷ്ട്ര, ബെഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, ആസാം എന്നിവരാണ്. ബുധനാഴ്ച്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരളം മഹാരാഷ്ട്രയെ നേരിടും. 13 ന് തിരുവനന്തപുരത്ത് മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ കേരളം ബീഹാറുമായി ഏറ്റുമുട്ടും. 2
0 ന് രാജസ്ഥാനെ നേരിടുന്ന കേരളം 28ന് ആസുമായി ഏറ്റുമുട്ടും. ഡിസംബര്‍ ആറിനാണ് കേരളത്തിന്റെ ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം. കെസിഎയുടെ മംഗലപുരം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം കേരളവും ജാര്‍ഖണ്ഡും തമ്മിലാണ്. കേരള രഞ്ജി ടീം അസി. കോച്ച് ആയിരുന്ന എം.രാജഗോപാലാണ് കേരളത്തിന്റെ മുഖ്യപരിശീലകന്‍.
ടീം അംഗങ്ങള്‍- അഹമ്മദ് ഇമ്രാന്‍(ക്യാപ്റ്റന്‍),അല്‍ത്താഫ് എസ്, ആദിത്യ ബൈജു, എബിന്‍ ജെ ലാല്‍, അക്ഷയ് എസ്.എസ്( വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഖാന്‍ ജെ, മുഹമ്മദ് ജസീല്‍ ടിഎം, മുഹമ്മദ് ഇനാന്‍, എസ്.സൗരഭ്, രോഹിത് കെ.ആര്‍, അദ്വൈത് പ്രിന്‍സ്, തോമസ് മാത്യു, കെവിന്‍ പോള്‍ നോബി, കാര്‍ത്തിക് പി, ശ്രീഹരി അനീഷ്.
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഇലക്‌ട്രോകൈനെസിസ് ഇല്യൂഷൻ ഗ്രൂപ്പ് എഫക്റ്റ് ൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ മെന്റലിസ്റ്റ് ഹേസൽ റോസ്. ഇക്കഴിഞ്ഞ…
തിരുവനന്തപുരം: വിസ്മയങ്ങളുടെ തോരാമഴ പെയ്യിച്ച് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ ദ ലെജന്റ് മിത്ത്‌സ് ആന്റ് മാജിക് എന്ന സ്ഥിരം നാടകവേദിക്ക്…
ശബരിമലയിലെ ഭക്തർ സമർപ്പിച്ച സ്വർണ്ണം മോഷ്ടിച്ച് ഭക്തരോട് വിശ്വാസവഞ്ചന കാട്ടിയ പിണറായി വിജയൻറെ സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ കെപിസിസിയുടെ…
കേരളത്തിലെ തൊഴിൽരംഗത്ത് അടുത്ത അഞ്ചുമുതൽ പത്ത് വർഷം വരെയുളള കാലയളവിൽ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരുപതിൽ നിന്നും അൻപത് ശതമാനമായി…
പാലാ കുരിശു പള്ളി ജംഗ്ഷൻ കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ഉറക്കമില്ലാ രാത്രിയിലൂടെയാണു കടന്നുപോകുന്നത്. റോഡു നീളെ കൊടിതോരണങ്ങൾ. വഴിയോര കച്ചവടക്കാർ,നേരം പുലരുവോളം…
കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുംകേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യംവിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ…