തിരുവനന്തപുരം : മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ കോഴിക്കോടുള്ള ഓക്സ് ഫോർഡ് സ്കൂളിൽ സംഘടിപ്പിച്ച
ഇന്റർ സ്കൂൾ ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ ഇന്റർ സ്കൂൾ ടൂർണമെന്റ്, ഇന്റർ ഹൗസ് മത്സരം, പേരെന്റ്സ് ഫുട്ബോൾ ടൂർണമെന്റ് എന്നീ മൂന്ന് പ്രധാന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു.
13 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ അണ്ടർ 14 വിഭാഗത്തിൽ പങ്കെടുത്തു. ഇന്റർ-സ്കൂൾ ടൂർണമെന്റിൽ
കോഴിക്കോട് ചെവ്വയൂറുള്ള ഭരതീയ വിദ്യാഭവൻ സ്കൂൾ,, ചാമ്പ്യൻമാരായി. ഒന്നാം റണ്ണർ അപ്പ് സ്ഥാനം M.S.S. പബ്ലിക് സ്കൂളും രണ്ടാം റണ്ണർ അപ്പ് സ്ഥാനം ശ്രീ ഗോകുലം പബ്ലിക് സ്കൂളും നേടി. 34 വർഷത്തിനുശേഷം ശ്രദ്ധേയമായ വിജയം ആഘോഷിച്ച കോഴിക്കോട് ജില്ലാ ടീമിന്റെ പരിശീലകനും മുൻ കേരള ഫുട്ബോൾ താരവും മുൻ മോഹൻബഗാൻ താരവുമായ വാഹിദ് സാലി മുഖ്യാതിഥിയായിരുന്നു. ഇന്റർ-ഹൗസ് മത്സരം അവസാനിച്ചപ്പോൾ Yarrow House ചാമ്പ്യൻമാരായി, Bergamot House ഒന്നാം റണ്ണർ-അപ്പായി, Gladiolus House രണ്ടാം റണ്ണർ-അപ്പായി. കോഴിക്കോട് ഓക്‌സ്ഫോർഡ് സ്‌കൂളിൽ സംഘടിപ്പിച്ച ഈ ഫുട്ബോൾ ടൂർണമെന്റ്, സ്കൂൾ സമൂഹത്തെ ഒന്നിച്ചു കൊണ്ടുവരാനും, ടീം വർക്ക്, സ്പോർട്സ്‌മൻഷിപ്പ് എന്നിവ അഭിമുഖീകരിക്കാനും ആത്മവിശ്വാസം വളർത്താനും വിദ്യാർത്ഥികൾക്ക് അവസരം നൽകിയ ഒരു വേദി ആയിരുന്നു.
വാരണാസി കാശി മഠത്തിന്റെ മഠാധിപതിയായിരുന്ന ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിൽ നിന്നും ആരംഭിച്ച പാദുക…
14 ജില്ലകളിലും അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള…
തിരുവനന്തപുരം, നവംബർ 6: വിദ്യാലയങ്ങളിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ…
ക്യൂ ഇല്ലാതെ ആശുപത്രി അപ്പോയ്‌മെൻ്റ്, കാര്യം എളുപ്പം, നിങ്ങള്‍ക്കും ചെയ്യാം, 1.93 കോടി പേര്‍ യുഎച്ച്‌ഐഡി എടുത്തു തിരുവനന്തപുരം: സംസ്ഥാനത്തെ…
ഭാരതത്തിലെ പ്രാചീനവും സുപ്രസിദ്ധവുമായ വാരണാസി ശ്രീകാശി മഠത്തിന്റെ ഇരുപതാമത് മഠാധിപതിയായിരുന്ന, 2016ൽ ഹരിദ്വാറിൽ സമാധിയായ, ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമി…
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു.മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര…