ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് നവംബര്‍ 30ന്

തിരുവനന്തപുരം : ഖേലോ ഇന്ത്യയുടെ അംഗീകൃത സ്ഥാപനമായ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ടോസ് ബാഡ്മിന്റൺ അക്കാദമി, യുവ ബാഡ്മിന്റൺ പ്രതിഭകളെ കണ്ടെത്തുന്നതിനായി ജൂനിയർ സ്മാഷ് ബാഡ്മിന്റൺ ടൂർണമെന്റ് 2024 സംഘടിപ്പിക്കുന്നു.

നവംമ്പർ 30 നും ഡിസംബർ 1നും മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ മണക്കാട് കല്ലാട്ടുമുക്കിൽ പ്രവർത്തിക്കുന്ന ടോസ് അക്കാദമിയിലാണ് ടൂർണമെന്റ് നടക്കുന്നത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സിംഗിൾസ്, ഡബിൾസ് മത്സരങ്ങളിൽ 9, 11, 13, 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സിം​ഗിൾസിന് 500 രൂപയും ഡബിൾസിന് 1,000 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 0471 2457788 / 85908 75735 / 90742 39044

News Desk

Recent Posts

പോഷ് ആക്ടിന്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കും: പി. സതീദേവി

പോഷ് ആക്ട് നിയമത്തിൻ്റെ ആനുകൂല്യം ഗാർഹിക തൊഴിലാളികളായ സ്ത്രീകൾക്കും ലഭിക്കുമെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി. അത്രത്തോളം…

1 hour ago

ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രവിമാനം തകർന്നു വീണു

അഹമ്മദാബാദിൽനിന്നു ലണ്ടനിലേക്കു പോയ എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് അഹമ്മദാബാദിലെ സർദാർ വല്ലഭ്ഭായ് പട്ടേൽ…

2 hours ago

പാലിയേറ്റീവ് കെയര്‍ രോഗിയ്ക്ക് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി

വ്യാജ ഡോക്ടര്‍ക്കെതിരെ ശക്തമായ നടപടിയുമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്തിരുവനന്തപുരം: കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയ കോഴിക്കോട്ടെ വ്യാജ ഡോക്ടര്‍ക്കെതിരെ നടപടി…

2 hours ago

സ്വരാജിന്റെ തിരഞ്ഞെടുപ്പ് പര്യടനം രാമംകുത്തിൽ നിന്ന് ആരംഭിച്ചു

കെ. കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.നിലമ്പൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥി എം. സ്വരാജിന്റെ ഇന്നത്തെ തിരഞ്ഞെടുപ്പ്…

3 hours ago

പരിസ്ഥിതി ദിന വാരാഘോഷങ്ങൾക്ക് സമാപനം കുറിച്ചു

കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി  ജൂൺ 5 മുതൽ 10 വരെ സംഘടിപ്പിച്ച പരിസ്ഥിതി ദിന…

3 hours ago

പട്ടം താണുപിള്ള മെമ്മോറിയൽ കോളേജിന് NAAC അക്രഡിറ്റേഷൻ

തിരുവനന്തപുരം കോവളം നിയോജക മണ്‌ഡലത്തിൽ സ്ഥിതി ചെയ്യുന്ന മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ കോളേജ് ഓഫ് എഡ്യൂക്കേഷൻ ദേശീയ നിലവാരമുള്ള…

5 hours ago