‘കളിക്കൂട്ടം 25’ ജില്ലാ പ്രി സ്‌കൂൾ കലോത്സവത്തിന് 10ന് തിരിതെളിയും

തിരുവനന്തപുരം : ഇന്ത്യൻ മോണ്ടിസോറി അസോസിയേഷനും, മനാറുൽ ഹുദാ ട്രസ്‌റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ഓക്സസ്ഫോർഡ് കിഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ പ്രി സ്‌കൂൾ കലോത്സവവും വിദ്യാഭ്യാസ സെമിനാറും 10, 11 തീയതികളിൽ നടക്കും.

എം എച്ച് ട്രസ്‌റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10, 11 തീയതികളിൽ ഓക്സ്ഫോർഡ് കിഡ്‌സിന്റെ വെഞ്ഞാറമ്മൂട് കേന്ദ്രത്തിൽ വച്ച് നടത്തുന്ന കലോത്സവം പത്തിന് രാവിലെ 9.30ന് വാമനപുരം എംഎൽഎ ഡി.കെ. മുരളി ഉദ്ഘാടനം ചെയ്യും. പ്രീ-സ്‌കൂൾ തലത്തിലുള്ള കുട്ടികളുടെ കലാരംഗത്തെയും അക്കാദമിക രംഗത്തെയും കഴിവുകൾ കണ്ടെത്തുന്നതിനായി 22 ഇനങ്ങളിലായി നടത്തുന്ന കലോത്സവത്തിൽ ജില്ലയിലെ 3 മുതൽ 6 വയസ് വരെ പ്രായമുളള അങ്കണ വാടികൾ ഉൾപ്പെടെയുള്ള പ്രീ – സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് പ്രത്യേകം രജിസ് ട്രേഷൻ ഫീസ് ഇല്ല. കലോത്സവത്തോടനുബന്ധിച്ച് മോണ്ടിസോറി പഠന സാമഗ്രികളുടെ പ്രദർശനവും, 11ന് ഉച്ചയ്ക്ക് 2:30 മണിക്ക് ‘കുഞ്ഞുങ്ങളിൽ അന്തർലീനമായ ബഹുവിധ കഴിവുകളെ ശൈശവത്തിൽ തന്നെ കണ്ടെത്തി വളർത്തുന്നതിൽ അമ്മമാരുടെയും അധ്യാപകരുടെയും പങ്ക് എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെൻറർ മുൻ ഡയറക്ടർ ഡോ: ബാബു ജോർജ്, എസ്. സി. ഇ. ആർ. ടി മുൻ അസിസ്‌റ്റൻറ് പ്രൊസസറും, ഓക്‌സ് ഫോർഡ് കിഡ്‌സ് ഡയറക്ടറുമായ എൻ. കെ. സത്യപാലൻ എന്നിവർ വിഷയവതരണം നടത്തും. മനാറുൽ ഹുദാ ട്രസ്‌റ്റ് അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐപിഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വച്ച് ഡോ: അഹമ്മദ് സാകിർ ഹുസൈൻ സെമിനാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് രണ്ടുദിവസം നീണ്ടുനിൽക്കുന്ന മത്സരങ്ങളിൽ വിജയികളായവർക്കുള്ള സർട്ടിഫിക്കറ്റുകളും കൂടുതൽ പോയിന്റ് നേടിയ സ്ഥാപനങ്ങൾക്കുള്ള ട്രോഫികളും വിതരണം ചെയ്യും. മനാറുൽ ഹുദാ ട്രസ്‌റ്റ് അഡ്‌മിനിസ്ട്രേഷൻ ഡയറക്ടർ മുഹമ്മദ് ഇഖ്ബാൽ ഐ.പി.എസ്, ഓക്സ്ഫോർഡ് കിഡ്സ് ഡയറക്ടർ എൻ. കെ. സത്യപാലൻ, ട്രസ്റ്റ്‌ പി ആർ ഒ പ്രവീൺ. സി. കെ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

News Desk

Recent Posts

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

6 hours ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

6 hours ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

6 hours ago

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യാസഖ്യ ത്തിന്റെ ഭാഗമാകുന്നത് എങ്ങനെ : കെ.മുരളീധരൻ

തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…

10 hours ago

മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…

10 hours ago

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…

11 hours ago