തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച ഇന്‍റർ മീഡിയ ക്രിക്കറ്റ് ലീഗിൽ (പി.സി.എൽ) പുരുഷവിഭാഗത്തിൽ മാധ്യമവും വനിത വിഭാഗത്തിൽ അമൃത ടി.വിയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ മാതൃഭൂമി ന്യൂസ് ചാനലാണ് റണ്ണേഴ്സ് അപ്പ്. വനിതവിഭാഗത്തിൽ ജനയുഗത്തിനെ പരാജയപ്പെടുത്തി അമൃത ടി.വി ജേതാക്കളായി. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ആന്‍റണി രാജു എം എൽ എ വിജയികൾക്ക് പുരസ്കാരങ്ങൾ നൽകി.
പ്രസ് ക്ലബ് പ്രസിഡന്‍റ് പി.ആർ.പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ രഞ്ജി താരങ്ങളായ വി.എ.ജഗദീഷ്, ബി.സി.സി.ഐ മാച്ച് റഫറി പി.രംഗനാഥ്, റിട്ട. ഡിവൈ.എസ്.പി സിനിമ സീരിയൽ നടൻ ആർ. രാജ്കുമാർ, കനറാ ബാങ്ക് എജിഎം അനില്‍ കുമാര്‍ സിംഗ്, തിരുവനന്തപുരം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി റഫീക്ക് കെ.എം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജെ അജിത് കുമാര്‍ , പ്രസ് ക്ലബ് ട്രഷറര്‍ വി വിനീഷ് തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ടൂർണമെന്‍റ് കമ്മിറ്റി ജനറൽ കൺവീനർ ജോയി നായർ നന്ദിയും പറഞ്ഞു.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…