ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

കോടിയേരി ബാലകൃഷ്ണൻ വനിത കെ സി എ എലൈറ്റ് ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അദാനി ട്രിവാൺഡ്രം റോയൽസ്. ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂ‍‍ർ ടൈറ്റൻസിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 83 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസ് സജനയുടെ മികവിൽ ലക്ഷ്യത്തിലെത്തി.

ആദ്യ ബാറ്റ് ചെയ്ത തൃശൂരിൻ്റെ പി ആ‍ർ വൈഷ്ണയെ പുറത്താക്കി തക‍ർച്ചയ്ക്ക് തുടക്കമിട്ട് സജനയായിരുന്നു. ഒൻപത് റൺസെടുത്ത കീ‍ർത്തി കെ ജെയിംസിനെയും സജന തന്നെ പുറത്താക്കി. ബൗള‍ർമാരെ മാറിമാറി പ്രയോ​ഗിച്ച് ബാറ്റ‍ർമാർക്ക് മേൽ സമ്മ‍ർദ്ദം ചെലുത്തിയ സജന തൃശൂരിൻ്റെ കുതിപ്പിന് വിദ​ഗ്ധമായി തടയിട്ടു. 22 റൺസെടുത്ത ജുവൽ ജീനും18 റൺസെടുത്ത സൂര്യ സുകുമാറും മാത്രമാണ് ടൈറ്റൻസ് ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 45 റൺസെടുക്കുന്നതിനിടെ റോയൽസിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഏഴാമതായി ബാറ്റ് ചെയ്യാനിറങ്ങിയ സജന, മല്സരം റോയൽസിൻ്റെ വരുതിയിലാക്കി . 15 പന്തുകളിൽ മൂന്ന് ഫോറടക്കം പുറത്താകാതെ 21 റൺസ്. 25 പന്തുകൾ ബാക്കി നില്ക്കെ റോയൽസ് ലക്ഷ്യത്തിലെത്തി. 15 റൺസ് വീതം നേടിയ നജ്ലയുടെയും പ്രിതികയുടെയും ഇന്നിങ്സുകളും റോയൽസിന് തുണയായി. ടൈറ്റൻസിന് വേണ്ടി സൂര്യ സുകുമാർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സജനയാണ് പ്ലേയർ ഓഫ് ദി മാച്ച്

News Desk

Recent Posts

എയർ ഇന്ത്യ വിമാനത്തിന് തകരാർ

ഡെൽഹി:എയർ ഇന്ത്യ വിമാനത്തിന് തകരാർ. ഹോങ്കോ ഗ്-ഡെൽഹി  വിമാനം വഴി തിരിച്ചുവിടുന്നു. ബോയിംഗ് 787 വിമാത്തിനാണ് തകരാർ.തകരാർ പൈലറ്റ് കണ്ടെത്തി.…

1 hour ago

അമ്പരപ്പിച്ച് പ്രഭാസും ടീമും :  ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി    രാജാസാബിന്റെ ടീസര്‍ പുറത്തിറങ്ങി

റിബല്‍ സ്റ്റാര്‍ പ്രഭസിന്റെ പുതിയ ചിത്രമായ ‘ദി  രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി. ഇതുവരെയും ഒരു സിനിമയിലും പരീക്ഷിക്കാത്ത പുതിയ…

2 hours ago

‘റേഡിയോ നെല്ലിക്ക’ ക്ക് ബാലവകാശ കമ്മീഷൻ തുടക്കമിടുന്നു

കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ജൂൺ 18ന്സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ…

5 hours ago

കാഞ്ഞിരംകുളം പഞ്ചായത്ത്‌ ഓഫീസിന് തീ പിടിച്ചു

കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് ആഫീസ് ഒന്നാം നിലയിൽ തീ പിടിത്തമെന്നും ഇൻവെർട്ടിൽ ഉണ്ടായ ഷോട്ട്സർക്ക്യൂട്ട് കാരണം റിക്കാർഡുകൾ നശിച്ചെന്നും അറിയുന്നു.

17 hours ago

ഇറാന്‍ അതിശക്തമായി തിരിച്ചടിക്കുന്നു; അമേരിക്കയും ഭീതിയില്‍

ഇറാന്‍ ഇസ്‌റാഈലിനു നേരെ അതിശക്തമായ ആക്രമം തുടര്‍ന്നുകൊണ്ടിരിക്കെ അമേരിക്കയും ഭീതിയില്‍. ഏതെങ്കിലും തരത്തില്‍ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇതുവരെ കാണാത്ത…

18 hours ago

അമ്മയുടെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് വീണ് അപകടം; ഒരു വയസുകാരൻ മരിച്ചു

തിരുവനന്തപുരത്ത് വാഹനാപടത്തിൽ ഒരു വയസുകാരൻ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട്-വലിയമലയിൽ ആണ് ദാരുണ സംഭവം ഉണ്ടായത്. അപകടത്തിൽ ആബിസ്മിൽ ഹാൻ ആണ്…

18 hours ago