ട്രിവാൻഡ്രം റോയൽസ് കോടിയേരി ബാലകൃഷ്ണൻ വനിതാ കെ സി എ എലൈറ്റ് ട്വൻ്റി 20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിൽ കടന്നു. സെമിയിൽ ക്ലൗഡ് ബെറി തലശേരി ടൗൺ സിസിയെ ആറ് വിക്കറ്റിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ക്ലൗഡ് ബെറി 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയൽസ് അഞ്ച് പന്ത് ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി.
ഓപ്പണർ അക്ഷയയുടെ തകർപ്പൻ ഇന്നിംഗ്സാണ് ക്ലൗഡ് ബെറിക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 51 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 80 റൺസുമായി അക്ഷയ പുറത്താകാതെ നിന്നു. ശ്രുതി എസ് 20 റൺസ് നേടി. റോയൽസിന് വേണ്ടി മാളവിക സാബു രണ്ടും നിയതി മഹേഷ്, ഇഷ ഫൈസൽ എന്നിവർ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ റോയൽസിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന റെയ്ന റോസും നജ്ല സിഎംസിയും ചേർന്നുള്ള കൂട്ടുകെട്ടാണ് കളി റോയൽസിൻ്റെ വരുതിയിലാകിയത്. റെയ്‌ന 27 റൺസെടുത്തു. റെയ്നയ്ക്ക് ശേഷം എത്തിയ ക്യാപ്റ്റൻ സജ്ന സജീവനും നജ്ലയും ചേർന്ന് റോയൽസിനെ അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. നജ്ല 37 പന്തുകളിൽ നിന്ന് 50 റൺസും സജ്ന 13 പന്തുകളിൽ നിന്ന് 20 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്ന ഇന്നിങ്സ് കാഴ്ച്ച വെച്ച നജ്ല തന്നെയാണ് പ്ലയർ ഓഫ് ദി മാച്ച്. റോയൽസിന് വേണ്ടി മാളവിക സാബു പതിമൂന്നും അഭിന മാർട്ടിൻ പതിനഞ്ചും റൺസെടുത്തു.
കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിൽ പാട്ടിന്റെ കൂട്ടുകാരുടെ ഓഫീസ് മേയർ അഡ്വ. വി. വി. രാജേഷ് ഉത്ഘാടനം ചെയ്യുന്നു. അനിതാമ്മ,…
വിളപ്പില്‍ശാല ആശുപത്രി മരണത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ് ഡോ. മനോജ് വെള്ളനാട് വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കിട്ടാതെ 37 വയസ്സുകാരനായ…
കണ്ണൂർ: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രികടന്നപ്പള്ളി രാമചന്ദ്രൻ കുഴഞ്ഞുവീണു.കണ്ണൂരിലാണ് സംഭവം. കലക്ടറേറ്റ് മൈതാനിയിൽ നടന്ന പരിപാടിക്ക്സല്യൂട്ട് സ്വീകരിക്കുകയും പരേഡ് വീക്ഷിക്കുകയും ചെയ്ത…
തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത് കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…
തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…
തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…