തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയാ ഫുട്‌ബോള്‍ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ നടന്ന ആവേശപോരാട്ടത്തിൽ ഐ.എം. വിജയൻ നയിച്ച ടീമിനെ 2-1 ന് തോൽപ്പിച്ച് ജോപോൾ അഞ്ചേരിയുടെ ടീം ജേതാക്കളായി.
ഐ എം . വിജയൻ്റെ പ്രതിഭയുടെ മിന്നലാട്ടം കണ്ട മത്സരത്തിൽ ജേതാക്കൾക്കായി എബിൻ റോസും ബോണിഫേസും ഗോൾ നേടിയപ്പോൾ വിജയൻ ടീമിൻ്റെ ഗോൾ സുരേഷ് കാസർകോടാണ് നേടിയത്.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ ഫുട്ബാൾ ലീഗിൻ്റെ സമാപനത്തോടനുബന്ധിച്ചാണ് മത്സരം അരങ്ങേറിയത്.
ഇന്ത്യൻ ടീമിലും സന്തോഷ് ട്രോഫി ടീമുകളിലും ബൂട്ടണിഞ്ഞ മുൻകാല താരങ്ങളാണ് കളത്തിൽ അണിനിരന്നത്.
ഐ എം വിജയൻ ഇലവനിൽ , കെ ടി ചാക്കോ, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്സ് എബ്രഹാം, സുരേഷ് കുമാർ , സുരേഷ്, മൊയ്‌ദീൻ ഹുസൈൻ, അജയൻ, സുരേഷ് ബാബു, ജയകുമാർ എന്നിവരും ജോപോൾ അഞ്ചേരി നയിച്ച ടീമിൽ മാത്യു വർഗീസ്, ശിവകുമാർ, വി പി ഷാജി, കണ്ണപ്പൻ, ശ്രീഹർഷൻ.ബി.എസ്, ഇഗ്നേഷ്യസ്, എബിൻ റോസ്, എസ്.സുനിൽ, ഉസ്മാൻ, ബോണിഫേസ് , ജോബി ജോസഫ്, ജയകുമാർ വി, വാൾട്ടർ ആൻ്റണി എന്നിവരും കളിക്കളത്തിലിറങ്ങി.
മീഡിയ ഫുട്ബാൾ ലീഗിൻ്റെ ഫൈനലിൽ മാധ്യമം ജേതാക്കളായി. നിശ്ചിത സമയത്തും സഡൻ ഡെത്തിലും കേരളകൗമുദിയുമായി സമനില പാലിച്ചതിനെ തുടർന്ന് ടോസിലൂടെയാണ് ജേതാക്കളെ നിശ്ചയിച്ചത്. വനിതകളിൽ അമൃത ടിവി ജേതാക്കളായി. ജനം ടി വി രണ്ടാമതെത്തി.
സമാപന സമ്മേളനത്തിൽ പത്മശ്രീ ജേതാവ് ഐ എം വിജയനെ ആദരിച്ചു. മുൻ സ്പോർട്സ് മന്ത്രിമാരായ എം. വിജയകുമാർ, പന്തളം സുധാകരൻ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആർ.പത്മകുമാർ, ഉദയസമുദ്ര ഗ്രൂപ്പ് സി ഇ ഒ രാജഗോപാല അയ്യർ എന്നിവർ സംസാരിച്ചു.
പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ട്രഷറർ വി.വിനീഷ്, സംഘാടക സമിതി കൺവീനർ ജോയ് നായർ എന്നിവർ സംസാരിച്ചു.
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ അഞ്ചാമത് ഡയറക്ടറായി ഡോ. രജനീഷ് കുമാർ R ചുമതലയേറ്റു. ആർസിസിയിലെ ഹെഡ് ആൻഡ് നെക്ക്…
''നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിൻറെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയംഗമമായ സ്വാതന്ത്ര്യദിന…
നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമൂഹികവും സാമുദായികവുമായ എല്ലാ വേർതിരിവുകളെയും അതിജീവിച്ച് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി…
എല്ലാ പൗരന്മാര്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. 79ാം സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍.ഭരണഘടനയും…
മണ്ണും മരങ്ങളും കൊണ്ടുണ്ടാക്കിയ പുല്ലു മേഞ്ഞ വീടുകളായിരുന്നു ഞങ്ങളുടേത്, അത് മുൻപ്. ഇപ്പോൾ ഞങ്ങൾക്ക് സർക്കാർ അടച്ചുറപ്പുള്ള നല്ല വീടുകൾ…
ജമ്മു-കാശ്‌മീരിലെ കിഷ്‌ത്വാർ ജില്ലയിലുണ്ടായ കനത്ത മേഘവിസ്‌ഫോടനത്തിൽ പത്തുപേർ മരിച്ചതായി റിപ്പോർട്ട്. മച്ചൈൽ മാതാ യാത്ര നടക്കുന്ന വഴിയിലായുള്ള ചൊസോതി ഗ്രാമത്തിലാണ്…