എസ്‌.  ശ്രീശാന്തിനെ മൂന്ന് വർഷത്തെക്ക്  വിലക്കി കേരള ക്രിക്കറ്റ് അസോസിഷൻ

തിരുവനന്തപുരം: സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ സത്യവിരുദ്ധമായതും ,അപമാനകരവുമായതുമായ  പ്രസ്താവന നടത്തിയ മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് സസ്പെന്റ് ചെയ്യാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. 30.4.25 ൽ എറണാകുളത്തു ചേർന്ന   കേരള ക്രിക്കറ്റ് അസോസിയേഷന്റെ  പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.  നിലവിൽ കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചയ്‌സീ ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്.

വിവാദമായ  പരാമർശങ്ങളെ തുടന്ന് നേരത്തെ ശ്രീശാന്തിനും ഫ്രാഞ്ചയ്‌സീ ടീമുകളായ കൊല്ലം ഏരീസ് , ആലപ്പി ടീം ലീഡ് കൊണ്ടെന്റെർ സായി കൃഷ്ണൻ , ആലപ്പി റിപ്പിൾസ് എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്രാഞ്ചയ്‌സീ ടീമുകൾ നോട്ടീസിന് തൃപ്‌തികാരമായ മറുപടി നൽകിയതുകൊണ്ട് തന്നെ അവർക്കെതിരെ തുടർനടപടികൾ തുടരേണ്ടതില്ല എന്നും  ടീം മാനേജ്മെന്റിൽ അംഗങ്ങളെ  ഉൾപെടുത്തുംബോൾ  ജാഗ്രത പുലർത്താൻ നിർദേശം നല്കാനും യോഗം തീരുമാനിച്ചു.

കൂടാതെ സഞ്ജു സാംസന്റെ പേരിൽ  അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പിതാവ് സാംസൺ വിശ്വനാഥ്, റെജി ലൂക്കോസ് , 24x 7 ചാനൽ അവതാരക എന്നിവർക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകുവാനും ജനറൽ ബോഡിയോഗത്തിൽ  തീരുമാനമായി.

Web Desk

Recent Posts

സംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ<br>വിളംബര ഘോഷയാത്ര കോഴിക്കോട് നടന്നു

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ   കോഴിക്കോട് നടക്കുന്നസംസ്ഥാന  ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ"വിളംബര ഘോഷയാത്ര" ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ. ബിന്ദു ഫ്ലാഗ്…

31 minutes ago

ചെമ്പൈ സംഗീതോത്സവം :<br>സുവർണ്ണ ജൂബിലി: തിരുവനന്തപുരം വനിതാ കോളേജിൽ  സെമിനാർ നടത്തി

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആലോഷ ഭാഗമായി തിരുവനന്തപുരം ഗവ.വനിതാ കോളേജിൽ സംഗീത സെമിനാർ നടത്തി. പ്രശസ്ത…

49 minutes ago

ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ വിഡിയോഗ്രാഫി, ഡിപ്ലോമ ഇന്‍ വിഡിയോ എഡിറ്റിംഗ്,…

1 hour ago

എസ് ബീനാമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എസ് ബീനാമോൾ ചുമതലയേറ്റു. നിലവിൽ പി ആർ ഡി ഡയറക്ടേറേറ്റിൽ സെൻട്രൽ ന്യൂസ് ഡെസ്‌ക്…

1 hour ago

ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് തുറന്നു

ലോഗോ പ്രകാശനം ചെയ്തുസംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഫെസ്റ്റിവൽ ഓഫീസ് തുറന്നു. ടൂറിസം ഡയറക്ടറേറ്റിൽ മന്ത്രിമാരായ വി. ശിവന്‍കുട്ടി,…

2 hours ago

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാർത്ഥികൾ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതൽ മത്സരങ്ങൾ ആരംഭിക്കുന്നു

പ്രൊഫഷണൽ കായിക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈശ ഗ്രാമോത്സവം എന്നത് കർഷകർ, ശുചീകരണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയ സാധാരണ…

4 hours ago