കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ കൊല്ലത്തെ തോൽപ്പിച്ച് വയനാട്

തിരുവനന്തപുരം : കെസിഎ – എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ വയനാടിന് വിജയം. രണ്ട് റൺസിനാണ് വയനാട് കൊല്ലത്തെ തോല്പിച്ചത്. കോട്ടയവും കംബൈൻഡ് ഡിസ്ട്രിക്ടും തമ്മിലുള്ള രണ്ടാം മല്സരം മഴയെ തുടർന്ന് പാതിവഴിയിൽ അവസാനിപ്പിച്ചു.

മഴ മൂലം 17 ഓവർ വീതമാക്കി ചുരുക്കിയ മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വയനാട് ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. 20 പന്തുകളിൽ 36 റൺസെടുത്ത കെ അജിനാസ് ആണ് വയനാടിൻ്റെ ടോപ് സ്കോറർ. റെഹാൻ സായ് 21ഉംസാലി സാംസൺ 24 റൺസും നേടി. കൊല്ലത്തിന് വേണ്ടി എ ജി അമൽ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്ലം ലക്ഷ്യത്തിന് തൊട്ടരികെ വരെയെത്തി പൊരുതി വീണു. 17 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. അക്ഷയ് മനോർ , എസ് എസ് ഷാരോൺ എന്നിവർ 25 റൺസ് വീതം നേടി. പത്ത് പന്തുകളിൽ 17 റൺസ് നേടിയ ടി എസ് വിനിലും, മൂന്ന് പന്തുകളിൽ 11 റൺസെടുത്ത എ ജി അമലും കൊല്ലത്തിന് പ്രതീക്ഷ നല്കിയെങ്കിലും ഇരുവരും പുറത്തായത് തിരിച്ചടിയായി. വയനാടിന് വേണ്ടി അഖിൽ സത്താർ, റഹാൻ റഹീം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കെ അജിനാസാണ് പ്ലെയർ ഓഫ് ദി മാച്ച്.

രണ്ടാം മല്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കംബൈൻഡ് ഡിസ്ട്രിക്ട് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തു. 43 റൺസെടുത്ത മാനവ് കൃഷ്ണയാണ് ടോപ് സ്കോറർ. അഹമ്മദ് ഇമ്രാൻ 32ഉം സഞ്ജീവ് സതീശൻ 25ഉം നീൽ സണ്ണി എട്ട് പന്തുകളിൽ 26 റൺസും നേടി. കോട്ടയത്തിന് വേണ്ടി ശ്രീഹരി നായരും ഹരികൃഷ്ണനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കോട്ടയം മൂന്ന് വിക്കറ്റിന് 26 റൺസ് എടുത്ത് നിൽക്കെയാണ് മഴ കളി തടസപ്പെടുത്തിയത്.

അജിനാസ് കെ
News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago