തിരുവനന്തപുരം: സി ബി എസ് ഇ ക്ളസ്റ്റർ ഇലവൻ കബഡി ചാമ്പ്യൻഷിപ്പിന് തുടക്കമായി. സി ബി എസ് ഇ ക്ക് വേണ്ടി തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന മത്സരങ്ങൾ മനാറുൽ ഹുദാ ട്രസ്റ്റിന് കീഴിൽ മണക്കാട് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിലാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചാംപ്യൻഷിപ്പിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ അസറുദ്ദീൻ ഗോളണ്ടാജ് നിർവഹിച്ചു.
സി ബി എസ് ഇ ഓബ്സെർവർ സൗമ്യ , അക്കാദമിക് കോർഡിനേറ്റർ സുജിത് തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. തിരുവനന്തപുരം ദി ഓക്സ്ഫോർഡ് സ്കൂൾ തന്നെയായിരുന്നു കഴിഞ്ഞ സി ബി എസ് ഇ ക്ലസ്റ്റർ ഇലവൻ ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പിനും ഖോഖോ ചാമ്പ്യൻഷിപ്പിനും വേദിയായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 13 സി ബി എസ് ഇ സ്കൂളുകളിൽ നിന്നുളള 350 ഓളം വിദ്യർത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങൾ 12 ന് സമാപിക്കും. സമാപന സമ്മേളനം സ്പോർട്സ് അതോററ്റി ഓഫ് ഇന്ത്യയുടെ കബഡി മുൻ ചീഫ് കോച്ചും സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് മുൻ അഡീഷണൽ ഡയറക്ടറുമായ എസ് നജുമുദിൻ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…
കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…
സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…
തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…