യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഒക്ടോബർ 12 ന്

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഒക്ടോബർ 12 ന്; മിലിന്ദ് സോമൻ ബ്രാൻഡ് അംബാസഡർ; സമ്മാനത്തുക 22 ലക്ഷം രൂപയിലധികം

  • കേരള തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ മാരത്തൺ
  • ആകെ നാല് വ്യത്യസ്ത വിഭാഗങ്ങൾ – ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ ഓട്ടം, 5 കെ ഓട്ടം

തിരുവനന്തപുരം, സെപ്തംബർ 24, 2025: തിരുവനന്തപുരം നഗരം കണ്ടതിൽ വച്ച് ഏറ്റവും ബൃഹത്തായ മാരത്തണിന് അരങ്ങൊരുങ്ങി. പ്രമുഖ എ ഐ, ടെക്‌നോളജി ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, എൻഇബി സ്പോർട്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025, ഒക്ടോബർ 12 ന് യു എസ് ടി കാമ്പസിൽ ആരംഭിക്കും. യു എസ് ടി ട്രിവാൻഡ്രം മരത്തണിന്റെ രണ്ടാം പതിപ്പാണ് ഇത്. ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കെ ഓട്ടം, 5 കെ ഓട്ടം എന്നിങ്ങനെ നാല് വ്യത്യസ്ത വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടും.

പ്രശസ്ത ഇന്ത്യൻ നടനും, മോഡലും, ചലച്ചിത്ര നിർമ്മാതാവും, ഫിറ്റ്നസ് പ്രേമിയുമായ മിലിന്ദ് സോമൻ ആണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ന്റെ ബ്രാൻഡ് അംബാസഡർ. അദ്ദേഹത്തിന്റെ സാന്നിധ്യം യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ന് മാറ്റുകൂട്ടും. മിലിന്ദ് സോമനൊപ്പം മുൻ ഇന്ത്യൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപിചന്ദ്, അത്‌ലറ്റും അർജുന അവാർഡ് ജേതാവുമായ റീത്ത് എബ്രഹാം, ബാഡ്മിന്റൺ താരം യു വിമൽ കുമാർ എന്നീ വിശിഷ്ട കായിക താരങ്ങളും മാരത്തണിന്റെ ഭാഗമാകും.

യുഎസ് ടി തിരുവനന്തപുരം കാമ്പസിൽ നിന്ന് ആരംഭിക്കുന്ന മാരത്തണിൽ ഈ വർഷം 10,000-ത്തിലധികം പേർ പങ്കെടുക്കും. ആകെ 22 ലക്ഷം രൂപയിലധികം സമ്മാനത്തുക നേടാൻ അവസരമൊരുക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈൻ ആയി bit.ly/3ZnARUv എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം . ഔദ്യോഗിക വെബ്സൈറ്റായ https://trivandrummarathon.com/ വഴിയും രജിസ്റ്റർ ചെയ്യാം.

“യുഎസ് ടിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ. ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊതുജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടും ഇന്ത്യയിലും ഈ അവബോധം പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള മാരത്തണുകൾ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരമൊരു മാരത്തൺ ഒരു വാർഷിക പരിപാടിയായി കേരളത്തിലും തിരുവനന്തപുരത്തും യു എസ് ടി സംഘടിപ്പിക്കുന്നു എന്നതിൽ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള യു എസ് ടി യുടെ പ്രതിബദ്ധതയെ ഇത് അടിവരയിടുന്നു,” യു എസ് ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“കേരള തലസ്ഥാനത്ത് ഇതുവരെ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മാരത്തണിന് ഞങ്ങൾ ഒരുങ്ങുകയാണ്. യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 ഞങ്ങൾക്ക് ഏറെ അഭിമാനമാണ് നൽകുന്നത്. കഴിഞ്ഞ വർഷത്തെപ്പോലെ, ഈ വർഷവും 10,000-ത്തിലധികം ഓട്ടക്കാർക്ക് ആതിഥേയത്വം വഹിക്കാനായി യു എസ് ടിയുമായി സഹകരിക്കുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്. ബ്രാൻഡ് അംബാസഡറായി മിലിന്ദ് സോമന്റെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ ആകർഷണീയത നൽകുന്നു,” എൻ ഇ ബി സ്പോർട്സ് സി എം ഡി നാഗരാജ് അഡിഗ പറഞ്ഞു.

യു എസ് ടി ട്രിവാൻഡ്രം മാരത്തൺ 2025 നു മുന്നോടിയായി കഴിഞ്ഞ മാസങ്ങളിൽ രണ്ട് പരിശീലന ഓട്ടങ്ങൾ സംഘടിപ്പിച്ചിരുന്നു. എല്ലാ പരിശീലന ഓട്ടങ്ങളിലും വലിയ പങ്കാളിത്തമാണ് രേഖപ്പെടുത്തിയത്.

News Desk

Recent Posts

ഫിസിയോതെറാപ്പിസ്റ്റ്കൾക്ക്  ഡോക്ടർ പ്രിഫിക്സ്  ഉപയോഗിക്കാം  –  കേരളാ ഹൈക്കോടതി

തിരുവനന്തപുരം : നാഷണൽ കമ്മീഷൻ ഫോർ അല്ലയഡ് ആൻഡ് ഹെൽത്ത്‌ കെയർ പ്രൊഫഷൻസ് (NCAHP) നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്കും…

4 hours ago

പത്മ അവാർഡുകൾ കേരളത്തിനുള്ള അംഗീകാരം :- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പത്മ അവാർഡുകൾ കേരളത്തിനുള്ള  അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ്…

4 hours ago

ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനം നടന്നു

തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍…

5 hours ago

സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നവർ ഇന്ത്യാസഖ്യ ത്തിന്റെ ഭാഗമാകുന്നത് എങ്ങനെ : കെ.മുരളീധരൻ

തിരു : ശബരിമല സ്വർണ്ണ കള്ളക്കടത്ത് കേസുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സിപിഎം,…

8 hours ago

മുഖ്യമന്ത്രിയോടും സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി രാജീവ് ചന്ദ്രശേഖർ

തദ്ദേശ ഓംബുഡ്‌സ്മാൻ നിയമനത്തെ എതിർത്ത് ബിജെപിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടും കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടും മൂന്ന് ചോദ്യങ്ങളുമായി ബിജെപി…

8 hours ago

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ ഭാഗമായി രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. ധീരതയ്ക്കുള്ള പോലീസിന് മെഡലിന് ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനും കോഴിക്കോട്…

9 hours ago