യുസിമാസ് സംസ്ഥാനതല അബാക്കസ് മത്സരം: ലിയ ഫാത്തിമ  ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ്

തിരുവനന്തപുരം: കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി പ്രവർത്തിക്കുന്ന ആഗോള പ്രസ്ഥാനമായ യുസിമാസ് (UCMAS) സംഘടിപ്പിച്ച ആറാമത് കേരള സംസ്ഥാനതല അബാക്കസ് മത്സരത്തിൽ ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് പുരസ്കാരം ലിയ ഫാത്തിമയ്ക്ക് (യുസിമാസ് മെഡിക്കൽ കോളേജ് റോഡ് തിരുവനതപുരം). ഞായറാഴ്ച തിരുവനന്തപുരം പാപ്പനംകോട് ശ്രീരാഗം ഓഡിറ്റോറിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ്  ലിയ ഫാത്തിമ ഈ അഭിമാന നേട്ടം കൈവരിച്ചത്. 11,000 രൂപയും ട്രോഫിയും സമ്മാനദാനച്ചടങ്ങിൽ വിജയിക്ക് സമ്മാനിച്ചു. ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയും  മലപ്പുറം സ്വദേശികളായ മുഹമ്മദ് അലി-സുഫൈജ മുസ്തഫ ദമ്പതികളുടെ മകളുമാണ് ലിയ.

കരകുളം വിദ്യാധിരാജ എൽ.പി.എസ് പ്രിൻസിപ്പാൾ അനീഷ് ജെ. പ്രയാഗും അയിനിമൂട് മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ പ്രിൻസിപ്പാൾ ഗിരിജാംബികയും മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർത്ഥികളാണ് മാറ്റുരച്ചത്. ഫൗണ്ടേഷൻ ലെവൽ മുതൽ ഗ്രാൻഡ് ലെവൽ വരെയുള്ള എട്ട് തലങ്ങളിലായി വിഷ്വൽ, ലിസണിംഗ് , ഫ്ലാഷ് എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. വിവിധ ലെവലുകളിൽ മികവ് തെളിയിച്ചവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

കുട്ടികളിലെ ആത്മവിശ്വാസം, ഏകാഗ്രത, സർഗ്ഗാത്മകത എന്നിവ വർദ്ധിപ്പിക്കുന്നതിൽ യുസിമാസ് പരിശീലനം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് യുസിമാസ് കേരള ഡയറക്ടർ സിന്ധു പ്രേംനാഥ് നായർ പറഞ്ഞു. ഗണിതശാസ്ത്രത്തോടുള്ള ഭയം നീക്കി, വേഗത്തിലും കൃത്യതയോടെയും കാര്യങ്ങൾ ഗ്രഹിക്കാൻ ഇത്തരം മത്സരങ്ങൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്നും അവർ പറഞ്ഞു. കാൽക്കുലേറ്ററുകളെക്കാൾ വേഗത്തിൽ സങ്കീർണ്ണമായ ഗണിതപ്രശ്നങ്ങൾക്ക് മനസ്സിൽ ഉത്തരം കണ്ടെത്തുന്ന കൊച്ചുപ്രതിഭകളുടെ പ്രകടനം കാണികളെ ഏറെ അത്ഭുതപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.

Web Desk

Recent Posts

ആശുപത്രി മാലിന്യം ഇനി മണ്ണാക്കി മാറ്റാം: ലോകശ്രദ്ധയാകർഷിച്ച സാങ്കേതികവിദ്യയുമായി സി.എസ്.ഐ.ആർ-നിസ്റ്റും ബയോ വസ്‌തും സൊല്യൂഷൻസും

തിരുവനന്തപുരം: ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആർ-നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും…

2 hours ago

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം- മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് ഇന്ന് തുടക്കമാവുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര…

20 hours ago

മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് പുതിയ ബഹുനില മന്ദിരം

മന്ത്രി വീണാ ജോര്‍ജ് ചൊവ്വാഴ്ച ഉദ്ഘാടനം നിര്‍വഹിക്കുംനാളിതുവരെ കണ്ടിട്ടില്ലാത്ത വന്‍കിട വികസന പദ്ധതിയാണ് മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ സാധ്യമാക്കിയത്.…

22 hours ago

വിനോദ- വിജ്ഞാന ഉത്സവത്തിന് കൊച്ചി ഒരുങ്ങി; സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് 28 ന് കൊടിയേറും

കൊച്ചി: ആഗോളതലത്തിലെ പുതിയ മാറ്റങ്ങളെയും നവ ആശയങ്ങളെയും കേരളത്തിന്റെ മണ്ണിലേക്ക് ആവാഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പിന് ജനുവരി…

22 hours ago

നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: ടി ഷര്‍ട്ട് പുറത്തിറക്കി

കൊച്ചി: 'മൂവ് വിത്ത് പര്‍പ്പസ്' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ഔദ്യോഗിക ടി-ഷര്‍ട്ട് പ്രകാശനം…

22 hours ago

രണ്ടാം ഇന്നിങ്സിലും ബാറ്റിങ് തകർച്ച; രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചണ്ഡിഗഢിനെതിരെ കേരളത്തിന് ഇന്നിങ്സ് തോൽവി. ഒരിന്നിങ്സിനും 92 റൺസിനുമാണ് ചണ്ഡിഗഢ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ…

22 hours ago