ക്രിക്കറ്റ് ആവേശം കാര്യവട്ടത്തേക്ക്! പാർക്കിംഗ് ഓർത്ത് പേടി വേണ്ട!

തിരുവനന്തപുരം: ജനുവരി 31-ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്റ് ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) അറിയിച്ചു. മത്സരം കാണാൻ എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിവിധ ഇടങ്ങളിലായി വിപുലമായ ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.

നാലുചക്ര വാഹനങ്ങളുമായി എത്തുന്നവർക്ക് എൽ.എൻ.സി.പി.ഇ ഗ്രൗണ്ട്, കാര്യവട്ടം ഗവൺമെന്റ് കോളേജ്, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ് എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യം ലഭ്യമാണ്. ആറ്റിങ്ങൽ, പോത്തൻകോട് ഭാഗങ്ങളിൽ നിന്ന് വരുന്നവർ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലെ പാർക്കിംഗ് ഉപയോഗിക്കേണ്ടതാണ്. ചാക്ക ഭാഗത്ത് നിന്ന് വരുന്നവർക്ക് ലുലു മാൾ, സമീപമുള്ള വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. അൽസാജ്, ലുലു മാൾ, വേൾഡ് മാർക്കറ്റ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യുന്നവർക്കായി സ്റ്റേഡിയത്തിലേക്ക് കെ.സി.എ സൗജന്യ ടേമ്പോ ട്രാവലർ അല്ലെങ്കിൽ ഷട്ടിൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാറുകളിൽ പരമാവധി ആളുകളെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്.ഇരുചക്ര വാഹനങ്ങൾക്കായി സ്റ്റേഡിയത്തിന് മുൻവശത്തുള്ള പ്രത്യേക പാർക്കിംഗ് ഇടം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. മത്സരദിവസം ഉച്ചയ്ക്ക് 2 മണി മുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ പ്രവർത്തിച്ചു തുടങ്ങും.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി കാണികൾ കഴിവതും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കണമെന്ന് കെ.സി.എ അഭ്യർത്ഥിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ടിക്കറ്റുള്ള കാണികളെ മാത്രമേ കാര്യവട്ടം ഭാഗത്തേക്ക് കടത്തിവിടുകയുള്ളൂ. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്നവർ വെട്ടുറോഡ് വഴി തീരദേശ റോഡ് ഉപയോഗിക്കണം. ശ്രീകാര്യം ഭാഗത്ത് നിന്ന് വരുന്നവർ ചാവടിമുക്ക് – കുളത്തൂർ വഴി പോകേണ്ടതാണ്. കൂടാതെ ചെങ്കോട്ടുകോണം – കാര്യവട്ടം റൂട്ടിലും അന്നേദിവസം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

News Desk

Recent Posts

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

5 days ago

എസ് യു സി ഐ നാളെ ( 11 .03. 2026 ) സെക്രട്ടറിയേറ്റ് മാർച്ച് നടത്തുന്നു

കേന്ദ്രസർക്കാരിന്റെ നയങ്ങൾ കേരളത്തിൽ നടപ്പിലാക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ജന വഞ്ചനക്കെതിരെ എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ…

5 days ago

റേഷൻ കടയുടെ മറവിൽ പുകയില വിൽപ്പന – 170 കിലോ നിരോധിത ഉൽപ്പന്നങ്ങളുമായി ഹോൾസെയിൽ വ്യാപാരി പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ഹോൾസെയിൽ വിൽപ്പന നടത്തുന്നയാൾ പിടിയിൽ. 170 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പൂവണതുംമൂട്…

5 days ago

‘ചിലങ്ക 2026’ നൃത്തോത്സവത്തിന് തിരിതെളിഞ്ഞു

തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാന നഗരിയിലെ നൃത്തോത്സവമായ 'ചിലങ്ക 2026' ന് തിരിതെളിഞ്ഞു. സാമൂഹ്യ നീതി, ഉന്നത…

3 weeks ago

ബാലാവകാശ കമ്മിഷന് യൂണിസെഫിന്റെ അംഗീകാരം സ്പീക്കർ ഏറ്റുവാങ്ങി

സംസ്ഥാന ബാലാവകാശ കമ്മിഷന് യൂണിസെഫ് നൽകുന്ന അംഗീകാരം സ്പീക്കർ എ.എൻ ഷംസീർ ഏറ്റുവാങ്ങി. തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടന്ന പരിപാടിയിൽ…

3 weeks ago

‘സ്നേഹ സ്പർശം’ തിരുവനന്തപുരം ജില്ലാ ജഡ്ജ് ശ്രീ ജോസ് എൻ സിറിൽ ഉദ്ഘാടനം ചെയ്തു

തിരു : ട്രിവാൻഡ്രം ഫൈൻ ആർട്സ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ചെഷ്യർ ഹോമിൽസംഘടിപ്പിച്ച സ്നേഹ സ്പർശം പരിപാടി തിരുവനന്തപുരം ജില്ലാ…

3 weeks ago