സംസ്ഥാന യൂത്ത് അണ്ടര്‍ -20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് :  കാസര്‍ഗോഡ് ചാമ്പ്യന്മാർ

ആലപ്പുഴയെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്

തിരുവനന്തപുരം: സംസ്ഥാന യൂത്ത് അണ്ടര്‍ -20 ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍ഗോഡിന് കിരീടം. ഇന്നലെ ചന്ദ്രശേഖരൻ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ‌ആവേശകരമായ മത്സരത്തില്‍ കരുത്തരായ ആലപ്പുഴയെ എതിരില്ലാത്ത ഒരുഗോളിനാണ് വടക്കേ മലബാറിന്‍റെ കരളുറപ്പുമായി ഇറങ്ങിയ കാസര്‍ഗോഡ് പരാജയപ്പെടുത്തിയത്. കാസര്‍ഗോഡിനായി  മുഹമ്മദ് നിഹാദ് അലിയാണ് വിജയഗോള്‍ നേടിയത്.
കളിയുടെ ആദ്യവിസിലുമുതല്‍
ആവേശത്തിന്റെ തുഴയെറിഞ്ഞ് ആലപ്പുഴയുടെ പ്രതിഭകൾ മൈതാനം നിറഞ്ഞുകളിച്ചെങ്കിലും, കാസർഗോഡിന്റെ തനതായ വേഗതയെയും കരുത്തിനെയും പിടിച്ചുകെട്ടുന്നതിന് പ്രതിരോധനിരക്കായില്ല. ഏഴാം മിനിട്ടില്‍ ആലപ്പുഴയുടെ കോട്ട പിളര്‍ത്തി നിഹാദിന്‍റെ ലോങ് റേഞ്ച് വലകുലുക്കി.‌മുന്‍ മത്സരങ്ങളിൽ രണ്ട് മഞ്ഞകാര്‍ഡുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ആലപ്പുഴയുടെ ഗോള്‍വേട്ടക്കാരന്‍ അതീന്ദ്രന് മത്സരത്തില്‍ ഇറങ്ങാന്‍ കഴിയാത്തത് ആലപ്പുഴയുടെ ആക്രമണത്തിന്‍റെ മുനയൊടിച്ചു.
തിരിച്ചടിക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ മുന്നേറ്റ നിരക്കായില്ല.
ഇന്നലെ നടന്ന ലൂസേഴ്സ് ഫൈനലില്‍ കോട്ടയത്തെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് മലപ്പുറം പരാജയപ്പെടുത്തി ‌. വിജയികള്‍ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ജില്ല ഫുട്ബോൾ അസോസിയേഷന്‍ പ്രസിഡന്‍റ് കെ.രാജീവ്, സെക്രട്ടറി കെ.എം റഫീക്ക്,
കേരള ഗ്രാമീണ്‍ ബാങ്ക് റീജനല്‍ മാനേജർ സുബ്രഹ്മണ്യം പോറ്റി, തിരുവനന്തപുരം കൊമ്പന്‍സ് മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസന്‍, മുന്‍ ഇന്ത്യന്‍ ഫുട്ബോൾ താരവും ആര്‍.ബി.ഐ ജനറല്‍ മാനേജറുമായ മുഹമ്മദ് സാജിദ്, ഫെഡറൽ ബാങ്ക്  ഗോകുല്‍ ജി പ്രഭു, മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ രവീന്ദ്രൻ നായര്‍,വി.പി.ഷാജി, മുന്‍ ഫുട്ബോൾ താരം കെ.ചന്ദ്രശേഖരന്‍, തുടങ്ങിയവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Web Desk

Recent Posts

തിരുവന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥന് നേരെയുള്ള ആക്രമണം ജനാധിപത്യ പ്രബുദ്ധകേരളത്തിന് അപമാനം: കേരള പോലീസ് അസോസിയേഷൻ

ഔദ്യോഗിക ഡ്യൂട്ടി നിർവ്വഹിച്ചതിൻ്റെ പേരിൽ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാണ്. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം…

11 hours ago

മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ

*തിരുവനന്തപുരത്തെ മാളിൽ പൊലീസുകാരനെ ആക്രമിച്ചത് എസ്എഫ്ഐക്കാർ; പൊലീസ് കേസ് രജിസ്റ്റർ ചെയ്തത് പൊലീസുകാരനും സഹോദരിക്കുമെതിരെ; ഒപ്പമുണ്ടായിരുന്ന യുവതി “അവനെ അടിച്ചു…

11 hours ago

ലോക കരാട്ടെ മത്സരങ്ങൾ ഇനി തിരുവനന്തപുരം സ്വദേശി ക്യോഷി ജി കെ പ്രദീപ്‌ നിയന്ത്രിക്കും

                                                                                                                                                                          തിരുവനന്തപുരം :  ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ  നടക്കുന്ന ലോക യൂത്ത് ലീഗ്…

14 hours ago

സംസ്ഥാനത്ത ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആണ് ആലിന്‍ ഷെറിന്‍

വൃക്കയും, കരളും, ഹൃദയ വാൽവുകളുമാണ് ദാനം ചെയ്യുന്നത്. കൊച്ചിയിൽ നിന്നും റോഡ് മാർഗം അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം: റോഡപകടത്തിൽ…

2 days ago

കോട്ടയത്തെ തകര്‍ത്ത് കാസര്‍ഗോഡ് ഫൈനലില്‍

സെമിയില്‍ കോട്ടയത്തെ പരാജയപ്പെടുത്തിയത് 5-3ന്*തിരുവനന്തപുരം: അക്ഷരനഗരിയായ കോട്ടയത്തെ മൈതാനത്ത് 'ക്ഷ'വരപ്പിച്ച്, ഗാലറിയിലെ ഹൃദയമിടിപ്പിന് താളമിട്ട്, പന്തും കാലും തമ്മിലുള്ള അനുരാഗം…

2 days ago

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ത്രിപുരയ്ക്കെതിരെ കേരളത്തിന് 60 റൺസ് വിജയം

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ത്രിപുരയെ അറുപത് റൺസിനാണ് കേരളം തോല്പിച്ചത്. ആദ്യം…

3 days ago