ആലപ്പുഴ: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലത്തിന് മുന്നോടിയായി പ്രമുഖ താരം മുഹമ്മദ് അസറുദ്ദീനെ ടീമിൽ നിലനിർത്തി ആലപ്പി റിപ്പിൾസ്.
കഴിഞ്ഞ രണ്ട് സീസണുകളിലും ആലപ്പി റിപ്പിൾസിനെ നയിച്ചത് അസറുദ്ദീനായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ താരങ്ങളിലൊരാളായ അദ്ദേഹം, കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ കേരള ടീമിന്റെ ക്യാപ്റ്റനുമായിരുന്നു.കൂടാതെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരവുമായിരുന്നു.
കേരള സീനിയർ ടീമിനെ നയിച്ചതിലൂടെ ലഭിച്ച അനുഭവസമ്പത്തും, മുൻ സീസണുകളിൽ ഫ്രാഞ്ചൈസിക്ക് നൽകിയ മികച്ച സംഭാവനകളുമാണ് ലേലത്തിന് മുമ്പ് തന്നെ അദ്ദേഹത്തെ ടീമിൽ ഉറപ്പിച്ചു നിർത്താൻ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. മറ്റു താരങ്ങളെ ഈ മാസം നടക്കുന്ന ലേലത്തിലൂടെ സ്വന്തമാക്കും.
”കഴിഞ്ഞ രണ്ട് സീസണുകളിലും ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ അസറുദ്ദീന് കഴിഞ്ഞിട്ടുണ്ട്. രഞ്ജി ട്രോഫിയിലുൾപ്പെടെ കേരളത്തെ നയിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്തും കളിക്കളത്തിലെ ഊർജ്ജവും ടീമിന് വലിയ മുതൽക്കൂട്ടാണ്. ഈ സീസണിലും അദ്ദേഹത്തിന്റെ സാന്നിധ്യം റിപ്പിൾസിന് വലിയ കരുത്തേകും.” – ടീം ഉടമ ടി.എസ് കലാധരൻ വ്യക്തമാക്കി.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…